ഉംറക്കായി വിദേശികൾക്ക് മക്കയിലേക്ക് പ്രവേശിക്കാവുന്ന സമയം ഞായറാഴ്ച അവസാനിക്കും
മക്ക∙ ഉംറക്കായി വിദേശികൾക്ക് മക്കയിലേക്ക് പ്രവേശിക്കാവുന്ന സമയം ഞായറാഴ്ച അവസാനിക്കും. ഇനി ഹജ് കഴിയുന്നത് വരെ വിദേശികൾക്ക് ഉംറ ചെയ്യാൻ പെർമിറ്റ് ലഭിക്കുകയില്ല. സ്വദേശികൾക്ക് ഉംറ ചെയ്യാം.
ഹജിന്റെ മുന്നോടിയായി തിരക്ക് കുറക്കാനും അനധികൃത ഹജ് ചെയ്യുന്നത് ഒഴിവാക്കാനും വേണ്ടിയാണ് നിയമം കർശനമാക്കുന്നത്. തിങ്കളാഴ്ച മുതൽ മക്കയിലേക്ക് പ്രവേശനം പെർമിറ്റ് ഉള്ളവർക്കും മക്ക ഇഖാമയുള്ളവർക്കും ഹജ് പെർമിറ്റ് ഉള്ളവർക്കും മാത്രമായിരിക്കും. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കുന്നത് തടയാൻ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. പിടിക്കപ്പെട്ടാൽ നാട് കടത്തലും വൻ പിഴയുമാണ് ശിക്ഷ.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.