• Home
  • News
  • ഹാജിമാർക്ക് സേവനം നല്കാൻ ഇന്ത്യന്‍ കോണ്‍സുലേറ്റ് മൊബൈൽ അപ്ലിക്കേഷൻ
saudi arabia

ഹാജിമാർക്ക് സേവനം നല്കാൻ ഇന്ത്യന്‍ കോണ്‍സുലേറ്റ് മൊബൈൽ അപ്ലിക്കേഷൻ

റിയാദ്: ഹാജിമാർക്ക് സേവനം നല്കാൻ ഇന്ത്യന്‍ കോണ്‍സുലേറ്റ് മൊബൈൽ അപ്ലിക്കേഷൻ. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് ഇന്ത്യൻ ഇൻഫർമേഷൻ സിസ്റ്റം മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ഹാജിമാര്‍ക്കുള്ള വഴികാട്ടിയാണ് ഈ ആപ്ലിക്കേഷന്‍. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വികസിപിച്ച ഇന്ത്യൻ ഇൻഫർമേഷൻ സിസ്റ്റം മൊബൈൽ ആപ്പ് ഹാജിമാര്‍കിടയില്‍ ഏറെ ശ്രദ്ധേയമിരിക്കുകയാണ്. ഹാജിമാരുടെ സൗകര്യങ്ങൾ സേവനങ്ങളും കൂടുതൽ മികവുറ്റതകുന്നതിനും പരാതികള്‍ക്ക് എളുപ്പം പരിഹാരം കാണുന്നതിനും ആപ് സഹായകരമാണ്.

അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിന് വിളിക്കുന്നതിനും സംവിധാനവും ആപിലുണ്ട്. ഹജ്ജ് മിഷനില്‍ നിന്നും അറിയിപ്പുകളും നിർദ്ദേശങ്ങളും അപ്പോൾ അറിയാന്‍ സാധിക്കും. ഹജ്ജ് കർമ്മങ്ങളെ കുറിച്ച് മനസ്സിലാക്കാൻ വീഡിയോയും ആപില്‍ ചേര്‍ത്തിട്ടുണ്ട്. പാസ്പോർട്ട്, താമസം, വിമാന വിവരങ്ങൾ, ഹോസ്പിറ്റൽ, അടുത്തുള്ള ഹോട്ടൽ, ഷോപ്പിംഗ് തങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം, എന്നിവ എല്ലാം ഇതിലുണ്ട്. ഇതിനകം ഒന്നേകാൽ ലക്ഷം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു. ഇപ്പോൾ ആൻഡ്രോയിഡിലും ഐഫോണിലും ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. പ്രൈവറ്റ് ഗ്രൂപ്പിൽ എത്തുന്ന ഹാജിമാർക്കും വിവരങ്ങൾ ആപ്പിലൂടെ മനസ്സിലാക്കാം.