• Home
  • News
  • ഖത്തറിൽ രണ്ട് സൈനിക പരിശീലന ജെറ്റുകൾ കൂട്ടിയിടിച്ചു
qatar

ഖത്തറിൽ രണ്ട് സൈനിക പരിശീലന ജെറ്റുകൾ കൂട്ടിയിടിച്ചു

ദോഹ: ഖത്തറിൽ പരിശീലന പറക്കലിനിടെ രണ്ട് സൈനിക പരിശീലന ജെറ്റുകൾ കൂട്ടിയിടിച്ചു തകർന്നു. പൈലറ്റുമാർ സുരക്ഷിതമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ തീയതിയോ സമയമോ പരാമർശിക്കാതെ ബുധനാഴ്ച മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് വാർത്ത നൽകിയിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.