• Home
  • News
  • പോലീസ് വലയങ്ങളെല്ലാം ഭേദിച്ചു; വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു
kerala

പോലീസ് വലയങ്ങളെല്ലാം ഭേദിച്ചു; വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളില്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.യു നടത്തിയ മാര്‍ച്ചിനിടെ, സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ച് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് അകത്തുകടന്നു. മൂന്നു പേരാണ് പൊലിസ് വലയങ്ങളൊക്കെ മറികടന്ന് സെക്രട്ടേറിയേറ്റിന് ഉള്ളിലെത്തി മുദ്രാവാക്യം വിളിച്ചത്. ഒരു പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ വരെയെത്തി മുദ്രാവാക്യം വിളിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് മൂന്നുപേര്‍ അകത്തു കടന്നത്. പ്രതിഷേധക്കാര്‍ അകത്തു കടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഒരുക്കിയിരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി സതീശനും സമരപ്പന്തലില്‍ ഇരിക്കേയാണ് സംഭവം. ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ വരെ എത്തിയപ്പോള്‍ മറ്റു രണ്ടുപേരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി.

Business