• Home
  • News
  • ഖത്തറിൽ വാടകയിൽ ഇളവുകളുമായി അൽ വുഖൈറിലെ എസ്ദാൻ ഒയാസിസ്
ezdan oasis

ഖത്തറിൽ വാടകയിൽ ഇളവുകളുമായി അൽ വുഖൈറിലെ എസ്ദാൻ ഒയാസിസ്

ദോഹ : ഖത്തറിൽ അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിൽ വാടകയിൽ ഇളവ് . വാണിജ്യ യൂണിറ്റുകൾക്ക് 15 മാസം വരെ വാടക സൗജന്യമാക്കി എസ്ദാൻ ഒയാസിസ് . ഈ മാസം 21 മുതൽ സെപ്റ്റംബർ 30 വരെ കരാർ ഒപ്പിടുന്ന പുതിയ വാടകക്കാർക്കാണ് ആനുകൂല്യം. വാണിജ്യ യൂണിറ്റുകളുടെ ദീർഘകാല ബിസിനസ് അഭിവൃദ്ധിപ്പെടുത്താനും സ്ഥിരത നിലനിർത്താനും ലക്ഷ്യമിട്ടാണു പദ്ധതിയെന്ന് എസ്ദാൻ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി മാനേജ്‌മെന്റ് ഡയറക്ടർ ഹാനി ദബാഷ് പറഞ്ഞു. 60 നും 104 ചതുരശ്ര മീറ്ററിനും ഇടയ്ക്ക് സ്ഥലം തിരഞ്ഞെടുക്കുന്ന വാടകക്കാർക്കാണ് ആനുകൂല്യം. എസ്ദാൻ ഹോൾഡിങ്ങിന്റെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് പദ്ധതിയാണ് എസ്ദാൻ ഒയാസിസ്. ഇവിടെ 582 വാണിജ്യ യൂണിറ്റുകളാണുള്ളത്. 10 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന എസ്ദാൻ ഒയാസിസിൽ 9,000ത്തോളം പാർപ്പിട യൂണിറ്റുകളുമുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, സ്‌കൂളുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുുണ്ട്

Entertainment

Business