• Home
  • News
  • അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി അറേബ്യ
saudi

അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി അറേബ്യ

റിയാദ്: അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. മേഖലയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്താനാണ് നടപടിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണ് നടപടി. ഇറാനുമായുള്ള പ്രശ്നങ്ങള്‍ തീവ്രമാകുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം. നിലവില്‍ യമനിലെ നീക്കത്തില്‍ സൗദി സഖ്യസേനയെ സഹായിക്കുന്നുണ്ട് അമേരിക്കന്‍ സൈന്യം. എന്നാല്‍ രാജ്യത്ത് യു.എസിന്റെ സായുധ സൈന്യത്തിന് പ്രത്യേക താവളം നിലവിലില്ല. ഇറാനുമായുള്ള പ്രശ്നം വഷളാകുന്ന സാഹചര്യത്തിലാണ് യുഎസ് സായുധ സൈന്യത്തെ സൗദി അറേബ്യ രാജ്യത്തേക്ക് ക്ഷണിച്ചത്. ഇവര്‍ക്ക് സൗദിയില്‍ തമ്പടിക്കാം. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. സമാധാനവും സുരക്ഷയും മാനിച്ചാണ് നടപടിയെന്ന് സൗദി വാര്‍ത്താ ഏജന്‍സി വിശദീകരിച്ചു. റിയാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലായിരിക്കും അമേരിക്കന്‍ സേന തമ്പടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് പിന്നാലെ 2003ലാണ് ഈ വ്യോമത്താവളം അടച്ചത്. പിന്നീട് അമേരിക്കന്‍ സൈന്യം ഇവിടെനിന്ന് ഖത്തറിലേക്ക് മാറി. നിലവില്‍ യെമനിലെ സൈനിക നീക്കങ്ങള്‍ക്ക് സൗദി അറേബ്യയെ അമേരിക്കന്‍ സൈന്യം സഹായിക്കുന്നുണ്ട്. എന്നാല്‍ പ്രത്യേക സൈനിക താവളം നിലവിലുണ്ടായിരുന്നില്ല.

Entertainment