• Home
  • News
  • ജെറ്റ് എയര്‍വെയ്സ്; യാത്ര നിരക്കില്‍ 30 ശതമാനം ഇളവ്

ജെറ്റ് എയര്‍വെയ്സ്; യാത്ര നിരക്കില്‍ 30 ശതമാനം ഇളവ്

കുവൈത്ത് സിറ്റി: ജെ​റ്റ്​ എയര്‍വെയ്സ് ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ​​ ഇ​ള​വ്​ ​പ്ര​ഖ്യാ​പി​ച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കു നിരക്കില്‍ 30 ശതമാനം ഇളവ് വരുത്തിയതായി ജെറ്റ് എയര്‍വെയ്സ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഇ​​ക്കോ​​ണ​​മി, പ്രീ​​മി​​യം ക്ലാ​​സു​​ക​​ളി​​ല്‍ ബു​​ക്ക് ചെ​​യ്യു​​ന്ന ടി​​ക്ക​​റ്റു​​ക​​ള്‍ക്ക് 30 ശ​​ത​​മാ​​നം വ​​രെ ഇ​​ള​​വു​ണ്ടാ​കും.

ഇന്ത്യയിലേക്കും, ബാങ്കോക്ക്, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിങ്കപ്പൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കും നിരക്കില്‍ 30 ശതമാനം ഇളവ് ലഭിക്കുമെന്ന് വൈസ് പ്രസിഡെന്റ് ഷാക്കിര്‍ കണ്ഠവാല അറിയിച്ചു.ജെറ്റ് എയര്‍വെയ്സ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കും ഇളവ് ലഭ്യമാണ്.

Related News

Entertainment

Business