• Home
  • News
  • ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരുടെ കാര്യത്തില്‍ ആശങ്ക തുടരുന്നു
gulf problem

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരുടെ കാര്യത്തില്‍ ആശങ്ക തുടരുന്നു

മസ്‌ക്കറ്റ്: ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ് എണ്ണ കപ്പലിൽ കുടുങ്ങിയ 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കപ്പൽ കമ്പനി അറിയിച്ചു. ഇവരെ എത്രയും പെെട്ടന്ന് മോചിപ്പിക്കാൻ നടപടി വേണമെന്നും സ്വീഡിഷ് കമ്പനി ആവശ്യപ്പെട്ടു. എന്നാൽ ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച എണ്ണ കപ്പൽ വിട്ടുതരാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് ഇറാൻ ആവർത്തിച്ചു. ഈ മാസം 19നാണ് സ്വീഡിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടന്‍റെ പതാക വഹിക്കുന്ന സ്റ്റെന ഇംപരോ എന്ന കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. ബന്തർ അബ്ബാസ് തുറമുഖത്ത് തടഞ്ഞുവെച്ച കപ്പലിലെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് ചൂണ്ടിക്കാട്ടി അവരുടെ ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടിരുന്നു. നാലു മലയാളികളും ഇവരിൽ ഉൾപ്പെടുന്നതായാണ് വിവരം. ജീവനക്കാരുമായി ടെലിഫോണിൽ ബന്ധം പുലർത്താൻ കഴിയുന്നുണ്ടെങ്കിലും അവരെ നേരിൽ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടണമെന്ന അഭ്യർഥന ഇറാൻ നിരസിച്ചതായി കപ്പലിന്‍റെ ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെന ഏ.ബി സാരഥികൾ അറിയിച്ചു. 12 ദിവസമായി തുടരുന്ന അനിശ്ചിതത്വം കപ്പൽ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യത്തെ ബാധിച്ചതായും കമ്പനി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സമുദ്ര ചട്ടങ്ങെളാന്നും ലംഘിച്ചില്ലെന്നിരിക്കെ, കപ്പൽ ജീവനക്കാരുടെ തടങ്കൽ അന്യായമാണ്. എത്രയും പെെട്ടന്ന് ഇവരുടെ മോചനം സാധ്യമാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ ഈ മാസം നാലിന് ജിബ്രാൾട്ടറിൽ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഗ്രെയ്സ് വൺ എണ്ണകപ്പൽ കൈമാറാതെ ജീവനക്കാരെ മോചിപ്പിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. സമവായനീക്കവുമായി രംഗത്തുള്ള ജർമ്മനി, ഒമാൻ എന്നീ രാജ്യങ്ങളുടെ അഭ്യർഥനയും ഇറാൻ തള്ളി. അതിനിടെ, ഗൾഫ് സമുദ്രത്തിൽ എണ്ണയുമായി പോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ നാവിക സഖ്യം രൂപവത്കരിക്കാനുള്ള അമേരിക്കൻ നീക്കം ഇനിയും വിജയിച്ചിട്ടില്ല. മേഖലയിലെ പ്രശ്നങ്ങൾ സങ്കീർണമാക്കാൻ മാത്രമേ നടപടി ഉപകരിക്കൂ എന്ന നിലപാടിലാണ് ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ.

Entertainment