• Home
  • News
  • സന്ദർശക വിസക്ക് കുവൈറ്റിൽ നിയന്ത്രണം
kuwait

സന്ദർശക വിസക്ക് കുവൈറ്റിൽ നിയന്ത്രണം

കുവൈത്തിൽ മൂന്നു മാസ കാലാവധിയുള്ള സന്ദർശകവിസ രാജ്യത്തു താമസാനുമതിയുള്ള വിദേശികളുടെ ഭാര്യ, മക്കൾ എന്നിവർക്ക് മാത്രം ആക്കി ചുരുക്കി. മറ്റു സന്ദർശകർക്ക് ഒരു മാസത്തിൽ കൂടുതൽ വിസ കാലാവധി അനുവദിക്കരുതെന്ന് താമസക്കാര്യ മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.താമസകാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ സന്ദർശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാർത്ഥമുള്ള സന്ദർശകർക്കും ഒരു മാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. യാതൊരു കാരണവശാലും ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീർപ്പിച്ചു നൽകരുതെന്നു രാജ്യത്തെ മുഴുവൻ താമസ വിഭാഗം കാര്യാലയങ്ങളിലും വിവരം നൽകിയതായി അധികൃതർ വ്യക്തമാക്കി.

കുറഞ്ഞത് 500 ദീനാർ ശമ്പളം ഉള്ള വിദേശികൾക്ക് മാത്രമേ രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദർശക വിസയിൽ കൊണ്ടുവരൻ പറ്റൂ. ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ ആണ് അടിസ്ഥാന ശമ്പളം. സ്പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് വിസ കാലാവധി വെട്ടിക്കുറക്കാൻ എമിഗ്രേഷൻ മാനേജർക്ക് അവകാശമുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.

Entertainment