• Home
  • News
  • ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞു കയറി 2 ഇന്ത്യക്കാരുൾപ്പെടെ 3 മരണം
saudi bus accident hajj

ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞു കയറി 2 ഇന്ത്യക്കാരുൾപ്പെടെ 3 മരണം

റിയാദ്: സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരണപെട്ടു. ഉത്തർ പ്രദേശ് ,ജാർഖണ്ഡ് എന്നി സംസ്ഥാങ്ങളിൽ നിന്നുള്ളവരാണ് മരിച്ച ഇന്ത്യക്കാർ. അപകടത്തിൽ രണ്ട് മലയാളികൾക്ക് പരിക്കും ഉണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഇന്പിച്ചി ഐഷ, കെഎംസിസിയുടെ ഹജ്ജ് വളണ്ടിയർ മലപ്പുറം വേങ്ങൂർ സ്വദേശി ഇഖ്ബാൽ എന്നിവരാണ് പരിക്കേറ്റ മലയാളികൾ. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല ഇത് വരെ 3 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related News