• Home
  • News
  • യുഎഇ സ്വദേശികള്‍ക്ക് മൾടിപ്പിൾ എൻട്രി വീസയുമായി ഇന്ത്യ
uae

യുഎഇ സ്വദേശികള്‍ക്ക് മൾടിപ്പിൾ എൻട്രി വീസയുമായി ഇന്ത്യ

അബുദാബി: യുഎഇ ഇലെ സ്വദേശികള്‍ക്ക് അഞ്ചു വർഷത്തിൽ ഒന്നിലേറെ തവണ ഇന്ത്യയില്‍ വരാനുള്ള മൾടിപ്പിൾ എൻട്രി ബിസിനസ്–ടൂറിസ്റ്റ് വീസ ഇന്ത്യ ആരംഭിച്ചതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചു. മൾടിപ്പിൾ എൻട്രി വീസ അനുവദിക്കുന്നതിനുള്ള സംവിധാനം ബിഎൽഎസ് ഇന്റർനാഷനൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിക്കഴിഞ്ഞുതായി അദ്ദേഹം വ്യക്തമാക്കി.പുതിയ വീസ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കുന്നു പ്രതീക്ഷിക്കുന്നു. 2017ൽ തന്നെ ഇൗ വീസ അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതിനാൽ വൈകുകയായിരുന്നുവെന്നും സ്ഥാനപതി വ്യക്തമാക്കി.

Business