• Home
  • News
  • ദോഹ മെട്രോ ജനപ്രിയമാകുന്നു
doha metro

ദോഹ മെട്രോ ജനപ്രിയമാകുന്നു

ദോഹ:ഗതാഗത മേഖലയിൽ ഖത്തറിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ട ദോഹ മെട്രോ കൂടുതൽ ജനകീയമാകുന്നു. വക്രയിൽ നിന്നു കോർണിഷ്, വെസ്റ്റ് ബേ ഓഫിസുകളിൽ ജോലി ചെയ്യുന്ന കൂടുതൽ പേരും ദോഹ മെട്രോ പ്രയോജനപ്പെടുത്തി തുടങ്ങി. വക്രയിൽ നിന്നു കോർണിഷിലേക്കുള്ള ഗതാഗത കുരുക്കും വെസ്റ്റ് ബേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടുമാണ് യാത്രക്കാരുടെ എണ്ണം കൂട്ടുന്നത്. സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണ് കൂടുതലും.

നിലവിൽ റെഡ് ലൈനിലെ ഭാഗിക പ്രവർത്തനം ഇതിനകം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്. ഈദ് അവധി ദിനങ്ങളിലും ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭൂരിഭാഗം പ്രവാസികളും തിരഞ്ഞെടുത്ത യാത്രാ മാർഗം ദോഹ മെട്രോയാണ്. സൗകര്യപ്രദമായി, ഗതാഗത കുരുക്കില്ലാതെ 2 റിയാലിന് വക്രയിൽ നിന്ന് അൽ ഖ്വാസർ വരെ പോയിവരാം. മെട്രോ സ്‌റ്റേഷനുകളിൽ നിന്നും പ്രത്യേക നിരക്കിളവിൽ കർവ ടാക്‌സികളും സൗജന്യ മെട്രോ ലിങ്ക് ബസുകളും സർവിസ് നടത്തുന്നുണ്ട്. അടുത്തിടെ മെട്രോ സ്‌റ്റേഷനുകളിൽ സ്വദേശികളുടെ കലാസൃഷ്ടികൾ സ്ഥാപിച്ച് യാത്രക്കാർക്ക് മികച്ച ദൃശ്യവിരുന്ന് ഒരുക്കിയാണ് പ്രവർത്തനം. ഈ വർഷം ഗ്രീൻ ലൈൻ കൂടി തുറക്കുന്നതോടെ ഓഫിസ് യാത്രയ്ക്ക് കൂടുതൽ പേർക്ക് മെട്രോ സഹായകമാകും.

Business