• Home
  • News
  • ചന്ദ്രയാൻ 2 ; ലാൻഡർ തകർന്നിട്ടില്ല ആശയവിനിമയം പുനഃസ്ഥാപിക്കാൻ ശ്രമം
chandrayan2

ചന്ദ്രയാൻ 2 ; ലാൻഡർ തകർന്നിട്ടില്ല ആശയവിനിമയം പുനഃസ്ഥാപിക്കാൻ ശ്രമം

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ-2​ ദൗ​ത്യ​ത്തി​ൽ വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് സ്ഥിതീകരിച്ചു. വി​നി​മ​യ​ബ​ന്ധം ന​ഷ്​​ട​മാ​യ വി​ക്രം ലാ​ൻ​ഡ​റുമായി ആശയവിനിമയം തുടരാൻ ശ്രമിക്കുകയാണെന്ന് ഇസ്റോ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ നിലയിലാണ്. ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്നും ഇസ്റോ അറിയിച്ചു. ഒരു ചന്ദ്രദിനം അതായത് രണ്ടാഴ്ച്ചക്കുള്ളില്‍ ബന്ധം പുനസ്ഥാപിക്കാനാണ് ശ്രമം.

chandrayan2

സോഫ്റ്റ് ലാന്‍ഡിങ് പരാജയപ്പെട്ടതിന്റെ കാരണം കണ്ടെത്താന്‍ ഇസ്റോ പ്രത്യക കമ്മിറ്റി രൂപീകരിച്ചു പഠനം തുടങ്ങി. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ഉള്‍പെടുന്ന ഫെയ്്ലിയര്‍ അനാലിസിസ് കമ്മിറ്റിയാണ് പഠനം തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് വി​ക്രം ലാ​ൻ​ഡ​റി​നെ ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഒാ​ർ​ബി​റ്റ​ർ കണ്ടെത്തിയത്. ഒാ​ർ​ബി​റ്റ​ർ ലാൻഡറി​​​െൻറ ചിത്രം(തെ​ർ​മ​ൽ ഇ​മേ​ജ്) അയക്കുകയും ചെയ്തു.ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ഒ​ന്നേ മു​ക്കാ​ലോ​ടെ​യാ​ണ്​ ച​ന്ദ്ര​​​െൻറ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്​​റ്റ്​ ലാ​ൻ​ഡി​ങി​ന്​ ശ്ര​മി​ക്ക​വെ വെ​റും 2.1 കി.​മീ​റ്റ​ർ അ​ക​ലെ​വെ​ച്ച്​ വി​ക്രം ലാ​ൻ​ഡ​ർ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ​നി​ന്ന്​ തെ​ന്നി മാ​റി​യ​ത്.ച​ന്ദ്ര​യാ​ൻ ര​ണ്ട്​​ ദൗ​ത്യ​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ലാൻഡറിന്റെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലു​ള്ള സോ​ഫ്​​റ്റ്​​ലാ​ൻ​ഡി​ങ്. അ​തേ​സ​മ​യം, അ​തി​ലെ ഒാ​ർ​ബി​റ്റ​ർ എ​ന്ന ചാ​ന്ദ്ര പ​രി​ക്ര​മ​ണ പേ​ട​കം വി​ജ​യ​ക​ര​മാ​യി ദൗ​ത്യം തു​ട​രു​ക​യാ​ണ്. ഏ​ഴ്​ വ​ർ​ഷ​ത്തോ​ളം ഓ​ർ​ബി​റ്റ​ർ ച​ന്ദ്ര​നെ ചു​റ്റും. ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി മൂ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ പി​ന്നി​ട്ടാ​ൽ റോ​വ​ർ എ​ന്ന ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ വാ​ഹ​നം അ​തി​ൽ നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.

Entertainment

Business