• Home
  • News
  • ബഹ്റിന്റെ സംസ്കാരം കാത്തുസൂക്ഷിക്കുന്ന ശ്രമങ്ങൾ ശ്ലാഘനീയം -ഹമദ് രാജാവ്
bahrain, culture, tradition

ബഹ്റിന്റെ സംസ്കാരം കാത്തുസൂക്ഷിക്കുന്ന ശ്രമങ്ങൾ ശ്ലാഘനീയം -ഹമദ് രാജാവ്

മനാമ: ബഹ്‌റൈന്റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പറഞ്ഞു. ബഹ്റൈന്‍ പാരമ്പര്യ-സാംസ്കാരിക അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മായ്​ ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഫിരിയ്യ പാലസില്‍ നടന്ന കൂടിക്കാഴ്​ചയില്‍ ബഹ്റൈന്‍ കലാകാരന്‍ ഖാലിദ് ശൈഖും സന്നിഹിതനായിരുന്നു.

bahrain, culture, tradition

മുഹറഖ് പ്രദേശത്തി​​െൻറ നവീകരണത്തിന് ലഭിച്ച ആഗാ ഖാന്‍ പുരസ്കാരം കൂടിക്കാഴ്​ചയിൽ ഹമദ് രാജാവിന് കൈമാറി. റഷ്യയിലെ ഖാസാന്‍ പട്ടണത്തില്‍ നടന്ന ചടങ്ങിലാണ് പ്രിന്‍സ് കരീം ആഗാ ഖാനില്‍ നിന്ന് ​ പുരസ്കാരം ഏറ്റു വാങ്ങിയത്.ഇത്തരമൊരു നേട്ടത്തില്‍ ബഹ്റൈന് ഏറെ അഭിമാനമുണ്ടെന്നും പാരമ്പര്യ-സാംസ്കാരിക അതോറിറ്റിയിലെ മുഴുവനാളുകള്‍ക്കും ഹമദ് രാജാവ് പ്രത്യേകം നന്ദി അറിയിച്ചു. രാജ്യത്തി​​െൻറ പ്രത്യേകമായ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും അന്താരാഷ്​ട്ര തലത്തില്‍ അതിന് പ്രചാരം നല്‍കുന്നതിനും അംഗീകാരം നേടുന്നതിനും അതോറിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.പാരമ്പര്യം പേറുന്ന പഴയ കെട്ടിടങ്ങളും വീടുകളും അതേ പടി നിലനിര്‍ത്തുന്നതിനും പുനരുദ്ധരിക്കുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ വരും തലമുറയിലേക്ക് രാജ്യത്തി​​െൻറ ഉന്നത പാരമ്പര്യവും സംസ്കാരവും പകര്‍ന്ന് നല്‍കുന്നതിന് കരുത്തേകുന്നതാണെന്നും ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഹമദ് രാജാവ് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക്​ ശൈഖ മായ്​ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.