• Home
  • News
  • നാലാം കടൽമേളക്ക് ബഹ്‌റൈൻ ആതിഥ്യം വഹിക്കുന്നു
bahrain seafest

നാലാം കടൽമേളക്ക് ബഹ്‌റൈൻ ആതിഥ്യം വഹിക്കുന്നു

മ​നാ​മ: നാ​ലാം ക​ട​ൽ​മേ​ള​ക്ക്​ ബ​ഹ്​​റൈ​ൻ ആതിഥ്യം വഹിക്കാൻ ഒരുങ്ങുന്നു. ന​വം​ബ​ർ ഏ​ഴു​ മു​ത​ൽ 16 വ​രെ മ​റാ​സി ബീ​ച്ചി​ൽ മേ​ള ന​ട​ക്കും. ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ​സ്​ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ)​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.രാ​ജ്യ​ത്തി​​െൻറ സ​മു​ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര​ത്തെ ഒാ​ർ​ക്കാ​നും അ​തു​ പു​തു​ത​ല​മു​റ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും​ പ​ക​ർ​ന്നു​ന​ൽ​കു​ക​യു​മാ​ണ്​ മേ​ള​യി​ലൂ​ടെ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പൈ​തൃ​ക സം​സ്​​കാ​രം അ​നാ​വ​ര​ണം ചെ​യ്യു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും മേ​ള​യു​ടെ സ​വി​ശേ​ഷ​ത​യാ​യി​രി​ക്കും.

എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ളും കൗ​തു​ക​വും ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ്​ മേ​ള​യു​ടെ രൂ​പ​ക​ൽ​പ​ന​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഇൗ ​വ​ർ​ഷ​ത്തെ ക​ട​ൽ​മേ​ള​യി​ൽ വാ​ട്ട​ർ സ്​​പോ​ർ​ട്​​സ്​ ഏ​റെ ആ​ക​ർ​ഷ​ക​മാ​കും. ബോ​ട്ട്​ സ​വാ​രി, പ​ര​മ്പ​രാ​ഗ​ത സം​ഗീ​ത പ്ര​ക​ട​ന​ങ്ങ​ൾ, ക​ര​കൗ​ശ​ല​വ​സ്​​തു​ക്ക​ളു​ടെ​യും മു​ത്തു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും കാ​ണി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കും. മേ​ള​യി​ൽ ധാ​രാ​ളം വി​നോ​ദ​പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തും. മ്യൂ​സി​യം, ഒൗ​ട്ട്​​ഡോ​ർ സി​നി​മ, കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​സ്ഥ​ലം എ​ന്നി​വ​യു​മു​ണ്ടാ​കും.ടൂ​റി​സം മേ​ഖ​ല​യെ വി​ക​സി​പ്പി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​തും ക​ട​ൽ​മേ​ള​യു​ടെ ല​ക്ഷ്യ​മാ​ണെ​ന്നും ബി.​ടി.​ഇ.​എ വ്യ​ക്ത​മാ​ക്കു​ന്നു.