• Home
  • News
  • ഒമാൻ ദേശീയദിനം; എമിറേറ്റ്സ് നിരക്കിളവ് പ്രഖ്യാപിച്ചു
oman nationalday emirates

ഒമാൻ ദേശീയദിനം; എമിറേറ്റ്സ് നിരക്കിളവ് പ്രഖ്യാപിച്ചു

മസ്‌കത്ത്: 49–ാം ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി യൂറോപ്പ് ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിരക്കിളവ് പ്രഖ്യാപിച്ചു . ന്യൂയോര്‍ക്ക്, ലണ്ടന്‍, മാഡ്രിഡ്, ആംസ്റ്റര്‍ഡം, അമ്മാന്‍ തുടങ്ങിയ സെക്ടറുകളിലേക്ക് ടിക്കറ്റ് നിരക്കിളവ് ലഭിക്കും. ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. അടുത്ത വര്‍ഷം ഓഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 14ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നിബന്ധനയുണ്ട്.