• Home
  • News
  • ഖത്തറിൽ കാറ്റും മഴയും തുടരും
qatar rain wind

ഖത്തറിൽ കാറ്റും മഴയും തുടരും

ദോഹ :ഖത്തറിൽ വാരാന്ത്യത്തിലും കാറ്റും മഴയും തുടരുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കിഴക്കൻ കാറ്റ് ഇന്ന് ശക്തമാകും. കാറ്റിന് അകമ്പടിയായി മഴയുമുണ്ടാകും. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും പെയ്യും. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴ സമയങ്ങളിൽ തിരമാല എട്ട് അടി ഉയരത്തിലെത്തും.

qatar rain wind

കനത്ത കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച കുറയും. മഴയ്ക്കൊപ്പം ആലിപ്പഴം വീഴാനുള്ള സാധ്യതയുമുണ്ട്. ജാഗ്രത പാലിക്കണം - വാഹനത്തിന്റെ വൈപ്പറുകൾ പ്രവർത്തന ക്ഷമമാണെന്നും വിൻഡ് ഷീൽഡുകളും റിയർ വിൻഡോയും വൃത്തിയുള്ളതാണെന്നും ഉറപ്പാക്കണം.മഴയുള്ളപ്പോൾ റോഡിൽ നനവുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത വേണം.മുൻപിലെ വെള്ളക്കെട്ടിൽ അകപ്പെടാതെ വാഹനം ഓടിക്കണം. വെള്ളക്കെട്ടിൽ പരീക്ഷണത്തിന് മുതിരരുത്.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.വാഹനം ഓടിക്കുമ്പോൾ വേഗത കുറയ്ക്കാനായി പെട്ടെന്ന് ബ്രേക്കിൽ ചവിട്ടരുത്. വാഹനത്തെ നിയന്ത്രിക്കുന്ന സ്റ്റിയറിങ് വീൽ, ഗാസ് പെഡൽ, ബ്രേക്ക് എന്നിവ വളരെ സാവധാനത്തിൽ മാത്രമേ ഉപയോഗിക്കാവൂ.അമിത വേഗവും ഓവർടേക്കിങും വേണ്ട.മഴയുള്ളപ്പോൾ ഹസാഡ് ലൈറ്റുകൾ ഉപയോഗിക്കരുത്.മുൻപിലുള്ള വാഹനവുമായി സാധാരണയുള്ളതിനേക്കാൾ  കൂടുതൽ സുരക്ഷിത അകലം പാലിക്കണം.

Entertainment