• Home
  • News
  • 5 ലക്ഷം വരെ നികുതിയില്ല: 7.5 ലക്ഷം വരെയുള്ളവർക്ക് 10% ആദായനികുതി
union-budget-2020-tax

5 ലക്ഷം വരെ നികുതിയില്ല: 7.5 ലക്ഷം വരെയുള്ളവർക്ക് 10% ആദായനികുതി

ന്യൂഡൽഹി∙ ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി. അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമാക്കി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15% മാത്രമാകും നികുതി. നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20% നികുതിയും ഇത്തവണ പ്രഖ്യാപിച്ചു. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30% നികുതി നൽകണം.

ആദായനികുതി കണക്കുകൂട്ടുമ്പോൾ നിലവിലുണ്ടായിരുന്ന നൂറ് ഇളവുകളിൽ 70 എണ്ണം പിൻവലിച്ചിട്ടുണ്ട്. ഇതോടൊപ്പം പുതിയ നിരക്കോ പഴയ നിരക്കോ തുടരുന്നതിനും അനുമതി നൽകിയതായി ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം, ബജറ്റ് പ്രസംഗം വായിച്ചു പൂർത്തിയാക്കാൻ ധനമന്ത്രി നിർമലാ സീതാരാമന് കഴിഞ്ഞില്ല. അവർ പല തവണ വെള്ളം കുടിക്കുകയും ചെയ്തു. രണ്ടു മണിക്കൂർ 40 മിനിറ്റ് ആയപ്പോൾ ബാക്കി വായിച്ചതായി കണക്കാക്കാൻ സ്പീക്കറോട് ആഭ്യർഥിച്ച് അവർ ഇരുന്നു.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All