• Home
  • News
  • ഖത്തർ ; വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ റാ​സ് ബൂ ​അ​ബൂ​ദ് ബീ​ച്ച് പു​തു​
qatar

ഖത്തർ ; വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ റാ​സ് ബൂ ​അ​ബൂ​ദ് ബീ​ച്ച് പു​തു​മോ​ടി​യ​ണി​യു​ന്നു

ദോ​ഹ : ഖ​ത്ത​റി​ലെ റോ​ഡു​ക​ൾ​ക്കും പൊ​തു​സ്ഥ​ല​ങ്ങ​ൾ​ക്കും പു​തു​മോ​ടി പ​ക​രു​ന്ന​തി​നാ​യി സൂ​പ്പ​ർ​വൈ​സ​റി ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. രാ​ജ്യ​ത്ത് എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വ്യ​ത്യ​സ്ത​മാ​യ ടൂ​റി​സം അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​തി​നാ​യി റാ​സ് ബു ​അ​ബൂ​ദ് ബീ​ച്ചി​നെ ഒ​രു​ക്കി​യെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി (അ​ഷ്ഗ​ൽ) റാ​സ് ബു ​അ​ബൂ​ദ് ബീ​ച്ച് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ പാ​ക്കേ​ജ് ന​ട​പ്പാ​ക്കി തു​ട​ങ്ങി.എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദം പ​ക​രു​ന്ന​തി​നു​ള്ള മി​ക​വി​െൻറ കേ​ന്ദ്ര​മാ​ക്കി റാ​സ് ബു ​അ​ബൂ​ദ് ബീ​ച്ചി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. ഒ​പ്പം ബീ​ച്ചി​ലേ​ക്കും റാ​സ് ബു ​അ​ബൂ​ദ് സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​മു​ള്ള റോ​ഡു​ക​ളും വി​ക​സി​പ്പി​ക്കും. പ​ദ്ധ​തി​യു​ടെ ആ​ദ്യ പാ​ക്കേ​ജി​െൻറ പൂ​ർ​ത്തീ​ക​ര​ണം 2020 ര​ണ്ടാം പാ​ദ​ത്തി​ലാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​കാ​ൻ യോ​ഗ്യ​മാ​യ ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്താ​ണ് റാ​സ് ബു ​അ​ബൂ​ദ് ബീ​ച്ച് സ്ഥി​തി ചെ​യ്യു​ന്ന​ത്.ബീ​ച്ചി​നെ വി​നോ​ദ​സ​ഞ്ചാ​ര, കു​ടും​ബ​ല​ക്ഷ്യ​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. ഖ​ത്ത​റി​ലെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ്ര​ത്യേ​കി​ച്ചും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി 2.2 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ 2,60,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത് - സൂ​പ്പ​ർ​വൈ​സ​റി ക​മ്മി​റ്റി പ്രോ​ജ​ക്ട് ഡി​സൈ​ൻ മാ​നേ​ജ​ർ എ​ൻ​ജി​നീ​യ​ർ ജാ​സ്മി​ൻ അ​ൽ ശൈ​ഖ് പ​റ​ഞ്ഞു,നീ​ന്ത​ൽ, വി​ശ്ര​മം, കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കും.

ബീ​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്ക് വ്യാ​യാ​മം, ജോ​ഗ്, സൈ​ക്കി​ൾ എ​ന്നി​വ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് ബൈ​ക്ക് റാ​ക്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​പു​റ​മെ 2.2 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​യും സൈ​ക്ലി​ങ്​ പാ​ത​യും പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തും.ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും ബീ​ച്ചി​ലെ കാ​ഴ്ച മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നും 11,500 ച​തു​ര​ശ്ര മീ​റ്റ​ർ ലാ​ൻ​ഡ്സ്കേ​പ്പി​ങ്​ ഒ​രു​ക്കു​ന്നു​ണ്ട്. ഒ​പ്പം​, 500ൽ​പ​രം മ​ര​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട്ടു​പി​ടി​പ്പി​ക്കും.

റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ടോ​യ്‌​ല​റ്റു​ക​ൾ തു​ട​ങ്ങി നാ​ലു വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ കെ​ട്ടി​ട​ങ്ങ​ളും സേ​വ​ന ബൂ​ത്തു​ക​ളും ബീ​ച്ച് പ​രി​സ​ര​ത്ത് സ​ജ്ജീ​ക​രി​ക്കും.സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സ്ഥ​ല​ങ്ങ​ൾ, കു​ട​ക​ൾ, ബീ​ച്ച് ഷ​വ​റു​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന​തി​നു​പു​റ​മെ, ക​ട​ൽ​ത്തീ​ര​ത്ത് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും വൈ ​ഫൈ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട ഹൈ​ടെ​ക് ലൈ​റ്റി​ങ്​ ശൃം​ഖ​ല​യും ന​ട​പ്പാ​ക്കും.

Recent Updates

OMAN LATEST NEWS

Business