• Home
  • News
  • എൻജിനീയർമാർക്ക് തുല്യതാ സർട്ടിഫിക്കറ്റ് ഏർപ്പെടുത്താൻ ബഹ്റൈൻ
bahrain

എൻജിനീയർമാർക്ക് തുല്യതാ സർട്ടിഫിക്കറ്റ് ഏർപ്പെടുത്താൻ ബഹ്റൈൻ

മനാമ : വിദേശികളായ എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റ് ബഹ്‌റൈൻ മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളതാക്കാൻ നടപടി.സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്ന തുല്യതാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ രാജ്യത്ത് എൻ‌ജിനീയറായി ജോലി ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഇതു സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിലെ കരിക്കുലം വിഭാഗം അണ്ടർ സെക്രട്ടറിയും ദേശീയ വിദ്യാഭ്യാസ യോഗ്യതാ നിർണയ സമിതി ചെയർമാനുമായ ഡോ.ഫൗസി അൽ ജൗദറിന്റെ അധ്യക്ഷതയിൽ എൻ‌ജിനീയറിങ് പ്രഫഷൻസ് റഗുലേറ്ററി കൗൺസിൽ വിലയിരുത്തി.

വിദേശികളായ എൻ‌ജിനീയർമാർ ബഹ്‌റൈനിൽ എൻ‌ജിനീയറിങ് ലൈസൻസിന് അപേക്ഷിക്കണമെങ്കിൽ തുല്യതാ സർട്ടിഫിക്കറ്റ് നൽകിയിരിക്കണം.ഇതിന് ആവശ്യമായ സമയം അപേക്ഷകന് നൽകണമെന്നും തീരുമാനമായി.

OMAN LATEST NEWS

Business