• Home
  • News
  • പുതിയ ഉത്തരവുമായി ഷെയ്ഖ് മുഹമ്മദ് , ലംഘിച്ചാൽ വൻ തുക പിഴ നൽകണം
dubai

പുതിയ ഉത്തരവുമായി ഷെയ്ഖ് മുഹമ്മദ് , ലംഘിച്ചാൽ വൻ തുക പിഴ നൽകണം

ദുബായ് : എമിറേറ്റിൽ പരസ്യങ്ങൾ പതിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിന്റെ ഭംഗിക്ക് കോട്ടമുണ്ടാക്കും വിധം കെട്ടിടങ്ങളിൽ പരസ്യ ബോർഡുകൾ ഘടിപ്പിക്കരുതെന്ന് ഉത്തരവിൽ പറഞ്ഞു. നിമയ ലംഘകർ വൻ തുക പിഴ ഒടുക്കേണ്ടി വരും.

പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരിക്കരുത് പരസ്യങ്ങളെന്ന് ഉത്തരവിൽ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പരസ്യങ്ങളിലൂടെ കൈമാറുന്നതും നിയമ ലംഘനമായി കരുതും. ദുബായിലെ ഫ്രീ സോണുകളടക്കം എല്ലായിടത്തെയും പരസ്യങ്ങളിൽ നിയമം ബാധകമാണെന്നും വ്യക്തമാക്കി.

അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിക്കാതെ പരസ്യങ്ങൾ പതിക്കുന്നത് ശക്തമായി തടഞ്ഞിരിക്കുന്നു. ദുബായ് മുനിസിപാലിറ്റി, ആർടിഎ, സാമ്പത്തിക വികസന വിഭാഗം, ഫ്രീ സോൺ അധികൃതർ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് മാരിടൈം സിറ്റി അതോറിറ്റി തുടങ്ങിയ ഗവ.വകുപ്പുകളിൽ നിന്നാണ് അനുമതി വാങ്ങിക്കേണ്ടത്. ഇതുസംബന്ധമായ നിയമാവലികളിൽ പറയുന്ന കാര്യങ്ങൾ അനുസരിച്ചു വേണം പരസ്യം പതിക്കാൻ.ചരിത്രപരമായ കെട്ടിടങ്ങൾ, പ്രാർഥനാലയങ്ങൾ, ശ്മശാനങ്ങൾ, ട്രാഫിക് ലൈറ്റുകൾ, സൈന്‍ ബോർഡുകൾ, ഗവ. കെട്ടിടങ്ങൾ, മരങ്ങൾ, കർശന പ്രവേശമുള്ള സ്ഥലങ്ങൾ, താമസ കെട്ടിടങ്ങൾ, അധികൃതർ നിർദേശിക്കുന്ന മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾ പതിക്കാൻ പാടുള്ളതല്ല.

OMAN LATEST NEWS

Business