• Home
  • News
  • കോവിഡ് –19 ; ഇന്ത്യയിലേയ്ക്ക് തിരിച്ചു പോകാനാണ് ഇവരുടെ ആഗ്രഹമെങ്കിലും സഹായം കിട്
uae

കോവിഡ് –19 ; ഇന്ത്യയിലേയ്ക്ക് തിരിച്ചു പോകാനാണ് ഇവരുടെ ആഗ്രഹമെങ്കിലും സഹായം കിട്ടാതെ ആയിരത്തോളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ

ദുബായ് : ഇറാനില്‍ മത്സ്യബന്ധന തൊഴിലിലേ‍ർപ്പെട്ട ആയിരത്തോളം ഇന്ത്യക്കാർ കോവി‍ഡ്–19 ഭീതിയിൽ. ഇന്ത്യയിലേയ്ക്ക് തിരിച്ചു പോകാനാണ് ഇവരുടെ ആഗ്രഹമെങ്കിലും സഹായത്തിന് ആരും എത്തിയിട്ടില്ലെന്ന് ഇവർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇറാൻ മൊഖാം റൂറൽ ഡിസ്ട്രിക്ടിൽപ്പെട്ട ബന്ദർ ഇ ഷിറു എന്ന ദ്വീപിലും ഇതിനടുത്തെ പ്രദേശങ്ങളിലുമാണ് ഭൂരിഭാഗവും കുടുങ്ങിയത്. ബന്ദർ ഇ ഷിറുയയിൽ മാത്രം 250ലേറെ പേർ കുടുങ്ങിക്കിടപ്പുണ്ട്.

ഇറാനിലെ ഇന്ത്യൻ എംബസിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടെങ്കിലും സഹായം ലഭ്യമായിട്ടില്ലെന്ന് ഇവർ പറഞ്ഞു.കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ളവരാണ് മത്സ്യബന്ധന തൊഴിലാളികൾ. മലയാളികൾ ആരുമില്ല. ഏകദേശം രണ്ടു വർഷത്തോളമായി ഇവരി‍ൽ പലരും നാട്ടിലേയ്ക്ക് പോയിട്ട്. മത്സ്യബന്ധനം നടത്തി ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിലാണ് ഇവരും നാട്ടിലെ കുടുംബവും ജീവിക്കുന്നത്. നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു പലരും. എന്നാൽ അപ്പോഴേയ്ക്കും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ തങ്ങളുടെ മടക്കയാത്ര അവതാളത്തിലായെന്ന് കൂട്ടത്തിലൊരാളായ കന്യാകുമാരി സ്വദേശി സഹയാസ്കർ പറഞ്ഞു. ഇദ്ദേഹത്തിന്റെ വിവാഹം ഇൗ മാസം തീരുമാനിച്ചിരുന്നെങ്കിലും സാധിച്ചില്ല. മറ്റു പലരും അടിയന്തര കാര്യങ്ങൾക്ക് പോകാനിരുന്നവരാണ്.

കോവി‍ഡ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പേർക്ക് കൊറോണ ബാധയുണ്ടായതും മരണം സംഭവിച്ചതും ഇറാനിലാണ്. ഇന്നലെ(വ്യാഴം) വരെ ഇറാനിൽ ആകെ 26 മരണം സംഭവിച്ചതായി ഇറാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ സിഥ്രീകരിച്ചവരുടെ ആകെ എണ്ണം 106. നിലവിൽ ഇറാനിൽ ആകെ 245 കൊറോണ വൈറസ് ബാധിതരുണ്ട്. ഇറാനിൽ ആരോഗ്യ സഹമന്ത്രിക്കടക്കം കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ യഥാർഥ വിവരങ്ങള്‍ ഇറാൻ മറച്ചുവയ്ക്കുകയാണോയെന്ന് ഉത്കണ്ഠയുള്ളതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. കൊറോണ ബാധയെ പ്രതിരോധിക്കാനുള്ളത്രയും സംവിധാനങ്ങൾ ഇറാന്റെ പക്കലില്ലെന്നാണു യുഎസ് നിലപാട്.

OMAN LATEST NEWS

Business