• Home
  • News
  • കുവൈത്തില്‍ പൊതുമാപ്പ് പ്രതീക്ഷിച്ചു ആയിരങ്ങള്‍
kuwait-amnesty

കുവൈത്തില്‍ പൊതുമാപ്പ് പ്രതീക്ഷിച്ചു ആയിരങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് പ്രതീക്ഷിച്ചു ആയിരകണക്കിന് വിദേശികള്‍. ഇത് സംബന്ധിച്ചു ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നതായും കുടിയേറ്റ നിയമം ലംഘിച്ചവരും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവരുമായ രണ്ടു ലക്ഷത്തോളം അനധികൃത കടിയേറ്റക്കാര്‍ രാജ്യത്ത് തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു ലക്ഷത്തിലേറെ വരുന്ന നിയമ ലംഘകരെ എത്രയും വേഗം കണ്ടെത്തി നാട് കടത്തുന്നതിനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. സ്വയം കീഴടങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റും സര്‍ക്കാര്‍ വഹിക്കും.

അതേസമയം വിദേശികള്‍ തിങ്ങി വസിക്കുന്ന ജലീബ് ശുയൂഖ് ഹസ്സാവി ഫര്‍വാനിയ പ്രദേശങ്ങളില്‍ മിന്നല്‍ പരിശോധനക്കും അധികൃതര്‍ ആലോചിക്കുന്നു. എന്നാല്‍ മുന്‍ കാലങ്ങളില്‍ അനുവദിച്ചിരുന്ന പൊതുമാപ്പ് അനുവദിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനയുണ്ട്.

കുടിയേറ്റ നിയമ ലംഘകര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം മന്ത്രിസഭക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ മന്ത്രസഭ പ്രഖ്യാപിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ കാലങ്ങളില്‍ നിയമ ലംഘകര്‍ക്ക് പിഴ അടച്ചു താമസരേഖ നിയമപരമാക്കി രാജ്യത്ത് തുടരാന്‍ അവസരം നല്‍കിയിരുന്നത് ഇനി അനുവദിക്കില്ല.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS