• Home
  • News
  • ഖത്തറില്‍ 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 526 ആയി
25-new-corona-virus-cases-in-qatar

ഖത്തറില്‍ 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 526 ആയി

ദോഹ: ഖത്തറില്‍ 25 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 526 ആയി. ഇതില്‍ 16 പേര്‍ പ്രവാസികളാണ്. ഒമ്പതു പേര്‍ വിദേശത്തു നിന്നും മടങ്ങി വന്ന ഖത്തരി പൗരന്മാരാണ്.

ദേശീയ രോഗനിവാരണ സമിതി വക്താവ് ലോല്‍വ അല്‍ ഖാതിറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, രോഗവിമുക്തി നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. നാലുപേര്‍ പുതിയതായി രോഗവിമുക്തരായി. ഇതില്‍ മൂന്ന് പേര്‍ പ്രവാസികളാണ്. ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 41 ആയി.

Recent Updates

OMAN LATEST NEWS

Business