• Home
  • News
  • ഒമാനില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തി വാണിജ്യ മന്ത്രാലയം : വി​ല​നി​ല​വ
ministry-availability-essential-commodities-oman

ഒമാനില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തി വാണിജ്യ മന്ത്രാലയം : വി​ല​നി​ല​വാ​ര​വും ഭ​ദ്രം

മസ്‌കത്ത്: കൊവിഡ് -19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒമാനിലെ വ്യാപാര സ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കളുടെ ലഭ്യതയുണ്ടെന്ന് അധികൃതര്‍ ഉറപ്പു വരുത്തി. അവശ്യ വസ്തുക്കളുടെ വില നിലവാരം സ്ഥിരമാണെന്നും വാണിജ്യ,വ്യവസായ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ടവരും സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കി.

വായു, കര, കടല്‍ അതിര്‍ത്തികള്‍ വഴിയുള്ള ഇറക്കുമതി സുഗമമായി നടക്കുന്നുണ്ട്. വിപണിയില്‍ കൃത്യമായ വിതരണം ഉറപ്പുവരുത്താന്‍ കച്ചവടക്കാരുമായും വിതരണക്കാരുമായും നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിലൊന്നും ആവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെയ്പ്പ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു. കൂടാതെ രാജ്യത്തെ ഫാക്ടറികളും വാണിജ്യസ്ഥാപനങ്ങളും പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവശ്യ വസ്തുക്കളുടെ ശേഖരമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഭക്ഷ്യ വസ്തുക്കളുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഉല്‍പന്നങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് വന്‍ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.

ഭക്ഷ്യ വിഭവങ്ങളുടെ ഉല്‍പാദനത്തിനും വിതരണത്തിനുമായി നിരവധി സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്.

കൊവിഡ് ബാധ സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ എടുക്കുന്നതിനായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായ അഹമദ് ബിന്‍ ഹസന്‍ അല്‍ ദീബിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുള്ളതായി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുബാറക് അല്‍ ദൊഹാനി പറഞ്ഞു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS