• Home
  • News
  • ഖത്തറിലെ ചില ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാവുമെന്ന് കാലാവസ്ഥ വിഭാ
heavy-rains-strong-winds-expected-some-parts-qatar

ഖത്തറിലെ ചില ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാവുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി

ദോഹ: ഖത്തറിലെ ചില ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാവുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്തെ കാലാവസ്ഥകളില്‍ പൊടുന്നനെയുള്ള മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടല്‍ പ്രദേശങ്ങളില്‍ ഇടിമിന്നല്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും അല്‍ അര്‍സാദ് കാലാവസ്ഥ വിഭാഗം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്.

ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ ആയിരിക്കും. ദോഹയില്‍ ഇന്ന് പ്രതീക്ഷിക്കപ്പെടുന്ന പരമാവധി താപ നില 32 ഡിഗ്രി സെല്‍ഷ്യസ്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS