• Home
  • News
  • ഒമാൻ ; കോവിഡ്​ രോഗികൾ 6000 പിന്നിട്ടു

ഒമാൻ ; കോവിഡ്​ രോഗികൾ 6000 പിന്നിട്ടു

മസ്​കത്ത് ​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി മരിച്ചു. 70ഉം 66ഉം വയസ്സുള്ളവരാണ്​ ​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം ബ​ുധനാഴ്​ച അറിയിച്ചു.29 പേരാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതിൽ രണ്ട്​ മലയാളികൾ അടക്കം 19 പേർ പ്രവാസികളും പത്ത്​ പേർ സ്വദേശികളുമാണ്​​. ബുധനാഴ്​ച 372 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഒമാനിലെ മൊത്തം രോഗികളുടെ എണ്ണം 6,043 ആയി.

പുതിയ രോഗികളിൽ 220 പേരും വിദേശികളാണ്​. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1,661 ആയി ഉയർന്നിട്ടുണ്ട്​. 4,355 പേരാണ്​ നിലവിൽ അസുഖ ബാധിതർ​.പുതിയ രോഗികളിൽ 297 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ 4,611 പേർക്ക്​ കോവിഡ്​ ബാധിച്ചപ്പോൾ 847 പേർ രോഗമുക്​തരായി.

Related News

OMAN LATEST NEWS

UAE LATEST NEWS