• Home
  • News
  • ഖത്തറിൽ ഇന്ന് 1732 പുതിയ കേസുകൾ : രണ്ട് കൊവിഡ് മരണം

ഖത്തറിൽ ഇന്ന് 1732 പുതിയ കേസുകൾ : രണ്ട് കൊവിഡ് മരണം

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,732 പേർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് 620 പേരാണ് രോഗമുക്തരായതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 8,513 പേർ രാജ്യത്ത് ആകെ രോഗമുക്തരായെന്ന് മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 42,213 ആണ്. 33,679 പേർ ചികിത്സയിലാണ്. രാജ്യത്ത് ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്.

വൈറസ് ബാധിതരായി ഇതുവരെ 21 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 4152 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ 184,794 വൈറസ് പരിശോധനകളാണ് നടത്തിയത്.

മുമ്പ് രോഗം ബാധിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്തുന്നതിയ പ്രവാസി തൊഴിലാളികൾക്കാണ് ഇന്നും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS