• Home
  • News
  • ചാര്‍ട്ടേഡ് വിമാനത്തിന്‍റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍

ചാര്‍ട്ടേഡ് വിമാനത്തിന്‍റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നൽകി

ദുബായ് : ചാര്‍ട്ടേഡ് വിമാനത്തിന്‍റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നൽകി. ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും എന്നാൽ അനുമതിക്കായുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. അനുമതി ലഭിച്ചാലുടന്‍ അക്കാര്യം അറിയിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാമെന്നും ഇതിനായി മുന്‍കൂര്‍ പണം നല്‍കണമെന്നുമാണ് ചില ട്രാവല്‍ ഏജന്‍സികളും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളും യാത്രക്കാരെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെത്തിയാല്‍ കഴിയാനുള്ള ക്വാറന്റീന്‍ കേന്ദ്രത്തിനുള്ള പണവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.ചാർട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന അധികാരം ഇന്ത്യന്‍ സര്‍ക്കാരിനാണെന്നും കോണ്‍സുലേറ്റ് ജനറല്‍ മുഖേന മാത്രമാണ് ഇതിന്‍റെ നടപടിക്രമങ്ങള്‍ ഉണ്ടാവുകയെന്നും അധികൃതര്‍ വിശദീകരിച്ചു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS