• Home
  • News
  • പുതിയ പദ്ധതികൾ ആസൂത്രണം ചെയ്​ത്​ ഖത്തർ ഫിനാൻഷ്യൽ സ​െൻറർ

പുതിയ പദ്ധതികൾ ആസൂത്രണം ചെയ്​ത്​ ഖത്തർ ഫിനാൻഷ്യൽ സ​െൻറർ

ദോഹ: പുതിയ പദ്ധതികൾ ആസൂത്രണം ചെയ്​ത്​ ഖത്തർ ഫിനാൻഷ്യൽ സ​െൻറർ.കൂടുതൽ സ്ഥാപനങ്ങളെ ആകർഷിക്കാനും തൊഴിലവസരം സൃഷ്​ടിക്കാനും ഇത് ഉപയോഗപ്പെടും. 2022ഒാടെ ആയിരത്തിൽ അധികം കമ്പനികളെയും പതിനായിരം ജീവിനക്കാരെയും ഖത്തർ ഫിനാൻഷ്യ​ൽ സ​െൻററി​​െൻറ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ്​ മുന്നോട്ടുപോകുന്നത്​. സാമ്പത്തിക, സാമ്പത്തികേതര വിഭാഗങ്ങളിൽ കൂടുതൽ കമ്പനികളെ ആകർഷിക്കും.നിലവിൽ ഖത്തർ ഫിനാൻഷ്യൽ സ​െൻററിൽ 540 കമ്പനികളാണുള്ളതെന്നും ഇത്​ ഇരട്ടിയാക്കുകയാണ്​ ലക്ഷ്യമെന്നും 2022ഒാടെ തൊഴിലവസരങ്ങൾ 10000 ആക്കാനാകുമെന്നും ഖത്തർ ഫിനാൻഷ്യൽ സ​െൻറർ സി.ഇ.ഒ യൂസുഫ്​ മുഹമ്മദ്​ അൽ ജൈദ പറഞ്ഞു. ​െഎപെക്​ 2018​​െൻറ ഭാഗമായി നടത്തിയ പാനൽ ചർച്ചയിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. ഖത്തർ ദേശീയ വിഷൻ 2030​​െൻറ ഭാഗമായി സാമ്പത്തിക മേഖലയിലെ വൈവിധ്യവത്​കരണത്തിന്​ ഫിനാൻഷ്യൽ സ​െൻറർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Entertainment