• Home
  • News
  • ദുബായ് : നാ​ട്ടി​ലെ​ത്താ​ൻ ഇ​നി എം​ബ​സി​യു​ടെ അ​നു​മ​തി വേ​ണ്ട

ദുബായ് : നാ​ട്ടി​ലെ​ത്താ​ൻ ഇ​നി എം​ബ​സി​യു​ടെ അ​നു​മ​തി വേ​ണ്ട

ദു​ബൈ: ജൂ​ലൈ മൂ​ന്നി​ന്​ ശേ​ഷം യു.​എ.​ഇ​യി​ൽ നി​ന്ന്​ നാ​ട്ടി​ൽ പോ​കേ​ണ്ട​വ​ർ​ക്ക്​ വ​ന്ദേ ഭാ​ര​ത്​ വി​മാ​ന​ങ്ങ​ളു​ടെ ടി​ക്ക​റ്റ്​ നേ​രി​ട്ട്​ ബു​ക്ക്​ ചെ​യ്യാ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​തോ​ടെ, എം​ബ​സി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട​ണ​യാ​ൻ ക​ഴി​യും. എം​ബ​സി​യി​ൽ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​​െൻറ വെ​ബ്സൈ​റ്റ് വ​ഴി​യും ഓ​ഫി​സ് മു​ഖേ​ന​യും ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​ത്. ജൂ​ലൈ മൂ​ന്ന്​ മു​ത​ൽ 14 വ​രെ​യു​ള്ള വി​മാ​ന​ങ്ങ​ളി​ലാ​ണ് ഈ ​സൗ​ക​ര്യം. ആ​ദ്യം ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ആ​ദ്യം എ​ന്ന നി​ല​ക്കാ​യി​രി​ക്കും ടി​ക്ക​റ്റ് ന​ൽ​കു​ക.
എ​യ​ർ ഇ​ന്ത്യ​യു​ടെ അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ, അ​ൽ​ഐ​ൻ, റാ​സ​ൽ​ഖൈ​മ, അ​ജ്മാ​ൻ, ഫു​ജൈ​റ ഓ​ഫി​സു​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് ടി​ക്ക​റ്റ് എ​ടു​ക്കാ​നും യാ​ത്ര​ക്കാ​ർ​ക്ക് സാ​ധി​ക്കു​മെ​ന്ന് എം​ബ​സി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ൽ നി​ന്നും ദു​ബൈ​യി​ൽ നി​ന്നും കൊ​ച്ചി, കോ​ഴി​ക്കോ​ട്​, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ 710 ദി​ർ​ഹം വീ​ത​മാ​ണ്​ കു​റ​ഞ്ഞ നി​ര​ക്ക്​.തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ മാ​ത്രം 750 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 33 വി​മാ​ന​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS