• Home
  • News
  • കുവൈത്തിൽനിന്ന്​ 41 വിമാനങ്ങൾ, വന്ദേഭാരത്​ നാലാംഘട്ട പട്ടിക വിപുലീകരിച്ചു

കുവൈത്തിൽനിന്ന്​ 41 വിമാനങ്ങൾ, വന്ദേഭാരത്​ നാലാംഘട്ട പട്ടിക വിപുലീകരിച്ചു

കുവൈത്ത്​ സിറ്റി : കേന്ദ്ര വിദേശകാര്യ മന്ത്രാലയം വന്ദേഭാരത്​ ദൗത്യത്തി​​​െൻറ നാലാം ഘട്ട ഷെഡ്യൂൾ വിപുലീകരിച്ചു. കുവൈത്തിൽനിന്ന്​ 41 വിമാനങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ശനിയാഴ്​ച നാലാംഘട്ട പട്ടിക പ്രഖ്യാപിച്ചപ്പോൾ കുവൈത്തിൽനിന്ന്​ ഒറ്റ വിമാനവും ഇല്ലാത്തത്​ കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരെ നിരാശരാക്കിയിരുന്നു.കുവൈത്ത്​ സിറ്റി: കേന്ദ്ര വിദേശകാര്യ മന്ത്രാലയം വന്ദേഭാരത്​ ദൗത്യത്തി​​​െൻറ നാലാം ഘട്ട ഷെഡ്യൂൾ വിപുലീകരിച്ചു. കുവൈത്തിൽനിന്ന്​ 41 വിമാനങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ശനിയാഴ്​ച നാലാംഘട്ട പട്ടിക പ്രഖ്യാപിച്ചപ്പോൾ കുവൈത്തിൽനിന്ന്​ ഒറ്റ വിമാനവും ഇല്ലാത്തത്​ കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരെ നിരാശരാക്കിയിരുന്നു.

കുവൈത്തിൽനിന്ന്​ കേരളത്തിലേക്ക്​ 12 വിമാനങ്ങളാണ്​ പുതിയ പട്ടികയിൽ ഉള്ളത്​. കൊച്ചിയിലേക്ക്​ ഏഴും കണ്ണൂരിലേക്ക്​ അഞ്ചും സർവീസുകളാണുണ്ടാവുക. ജൂലൈ ഒന്നുമുതൽ ആഗസ്​റ്റ്​ ഏഴു വരെ തീയതികളിൽ നടക്കുന്ന നാലാംഘട്ട ദൗത്യത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി 347 വിമാനങ്ങളാണ്​ സർവീസ്​ നടത്തുന്നത്​. കു​വൈ​ത്തി​ൽ​നി​ന്ന്​ ഇതുവരെ മൂന്ന്​ ഘട്ടങ്ങളിലായി 36 വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​ വ​ന്ദേ ഭാ​ര​തി​ന്​ കീ​ഴി​ൽ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. രണ്ടാം ഘട്ടത്തിൽ അഡീഷനൽ, പ്ലസ്​ പ്ലസ്​ എന്നിങ്ങനെ കൂടി കുറച്ചുവിമാനങ്ങൾ ഷെഡ്യൂൾ ചെയ്​തു. ഇതെല്ലാം ചേർത്താണ്​ 36 വിമാനങ്ങൾ.

ഒന്നാം ഘട്ടത്തിൽ കേരളത്തിലേക്ക്​ ഒന്ന്​ ഉൾപ്പെടെ കുവൈത്തിൽനിന്ന്​ ആറ്​​ വിമാനമാണ്​ ഉണ്ടായിരുന്നത്​. രണ്ടാം ഘട്ടത്തിൽ കേരളത്തിൽനിന്ന്​ രണ്ടെണ്ണം ഉൾപ്പെടെ കുവൈത്തിൽനിന്ന്​ ആകെ ആറ്​ സർവീസുകൾ​ ഉണ്ടായി​. രണ്ടാം ഘട്ടത്തി​​​െൻറ തന്നെ ഭാഗമായ ഫേസ്​ ടു അഡീഷനലിൽ കുവൈത്തിൽനിന്ന്​ 14 വിമാനമുണ്ടായപ്പോൾ ആറെണ്ണമാണ്​ കേരളത്തിലേക്ക്​ സർവീസ്​ നടത്തിയത്​. ഫേസ്​ ടു പ്ലസ്​ പ്ലസിൽ കുവൈത്തിൽ നിന്ന്​ ആറ്​ വിമാനമുണ്ടായിരുന്നതിൽ മൂന്നെണ്ണം കേരളത്തിലേക്കായിരുന്നു. മൂന്നാം ഘട്ടത്തിൽ നാല്​ വിമാനങ്ങളാണുണ്ടായിരുന്നത്​. ഇതിൽ ഒരു വിമാനം പോലും കേരളത്തിലേക്ക്​ ഇല്ലായിരുന്നു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS