• Home
  • News
  • ദുബായിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാം, പിഴ അടയ്ക്കാതെ

ദുബായിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാം, പിഴ അടയ്ക്കാതെ

ദുബായ് : ദുബായിൽ പിഴയടയ്ക്കാത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം. നാളെ കാലാവധി തീരുന്ന ലൈസൻസുകൾ നടപടിക്രമം കൂടാതെ പുതുക്കി നൽകും. ഒരു വർഷത്തേക്കാണ് പുതുക്കുക. കോവിഡ് പശ്ചാത്തലത്തിൽ സേവന കേന്ദ്രങ്ങൾ അടച്ചതിനാലാണ് ഓൺലൈൻ സൗകര്യമൊരുക്കുന്നതെന്ന് ആർടിഎ അറിയിച്ചു. ലൈസൻസ് പുതുക്കാൻ നേത്ര, ശാരീരിക പരിശോധനകൾ ആവശ്യമാണെങ്കിലും ഈ വ്യവസ്ഥകൾ പാലിക്കേണ്ടതില്ല.

ട്രാഫിക് നിയമലംഘനങ്ങൾക്ക് ബ്ലാക് മാർക് പതിയുകയും പിഴ അടയ്ക്കുകയും വേണമെന്ന വ്യവസ്ഥകളിലും ഇളവുണ്ട്.  പുതുക്കിയ ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പുകൾ അപേക്ഷകർക്ക് ഇ-മെയിൽ വഴി അയയ്ക്കുമെന്നും വ്യക്തമാക്കി. പുതുക്കാനുള്ള സൈറ്റ്: http://www.rta.ae/‏‏wps/‏‏portal/‏‏rta/‏‏ae/‏‏home/‏‏public-transport-and-services-updates?lang=ar. ദുബായ് ഡ്രൈവ് ആർടിഎ ആപ്പ് വഴിയും അപേക്ഷ നൽകാം.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS