• Home
  • News
  • ഖത്തർ : പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നവരുടെ എണ്ണം പരാമവധി അഞ്ചായി കുറക്കണമെന്ന്

ഖത്തർ : പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നവരുടെ എണ്ണം പരാമവധി അഞ്ചായി കുറക്കണമെന്ന് സുപ്രീംകമ്മിറ്റി

ദോഹ : രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ രണ്ടാം ഘട്ടം ജൂലൈ ഒന്നിന് ആരംഭിക്കാനിരിക്കെ പൊതു, സ്വകാര്യ സ്ഥലങ്ങളില്‍ ഒത്തു ചേരുന്നവരുടെ എണ്ണം പരമാവധി അഞ്ചായി പരിമിതപ്പെടുത്തണമെന്ന് ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് അറിയിച്ചു.രാജ്യത്ത് മജിലൈസുകളിലും കുടുംബ സന്ദര്‍ശനങ്ങളിലും പങ്കെടുക്കുന്നവരിലാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കണ്ടെത്തിയതിനാല്‍ ഒത്തുചേരലിന്റെ പരിധി 10 മുതല്‍ അഞ്ച് വരെ കുറച്ചിട്ടുണ്ട്.
അതേസമയം, വൈറ്റ് കോളര്‍ നിവാസികള്‍ക്കിടയില്‍ അണുബാധകള്‍ വര്‍ധിക്കുന്നതിന് കാരണം മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലെ അഭാവവും അലസതയും മൂലമാണെന്ന് സുപ്രീംകമ്മിറ്റി കുറ്റപ്പെടുത്തി.
രണ്ടാം ഘട്ടത്തില്‍ പള്ളികള്‍ നിയന്ത്രിത രീതിയില്‍ ആരാധകര്‍ക്ക് തുറന്നുകൊടുക്കുമെന്നും തൊഴിലുടമകള്‍ക്ക് അവരുടെ മൊത്തം ഉദ്യോഗസ്ഥരില്‍ 50 ശതമാനം ഓഫീസുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.റെസ്റ്റോറന്റുകള്‍ക്ക് പരിമിതമായ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും, എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പിന്നീട് നല്‍കും. ലൈബ്രറികള്‍ക്കും മ്യൂസിയങ്ങള്‍ക്കും പരിമിതമായ ശേഷിയിലും നിര്‍ദ്ദിഷ്ട മണിക്കൂറിലും തുറക്കാന്‍ കഴിയും.
സ്വകാര്യ ആരോഗ്യ സൗകര്യങ്ങള്‍ക്ക് 60 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്നും കമ്മിറ്റി അറിയിച്ചു. ദോഹ കോര്‍ണിഷും മറ്റ് പാര്‍ക്കുകളും ചില ബീച്ചുകളും എല്ലാ പ്രായക്കാര്‍ക്കുമായി വീണ്ടും തുറക്കുമെങ്കിലും ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും മറ്റ് കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കുകയും ചെയ്യേണ്ടതുണ്ട്.ഒരു ഘട്ടത്തില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് പൊതുജനങ്ങളുടെ സഹകരണത്തെയും അവ പാലിക്കുന്ന മുന്‍കരുതല്‍ നടപടികളെയും ആശ്രയിച്ചിരിക്കുമെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS