• Home
  • News
  • കുവൈത്ത് ഓഗസ്റ്റിൽ രാജ്യാന്തര വിമാന സർവീസ് തുടങ്ങുന്നു

കുവൈത്ത് ഓഗസ്റ്റിൽ രാജ്യാന്തര വിമാന സർവീസ് തുടങ്ങുന്നു

കുവൈത്ത്‌ സിറ്റി : രാജ്യാന്തര വിമാന സർവീസ് ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. 3 ഘട്ടങ്ങളിലായിട്ടാകും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസ്‌ പുനഃരാരംഭിക്കുകയെന്ന് സർക്കാർ വക്താവ്‌ താരിഖ്‌ അൽ മുസറം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 30% സർവീസ് തുടങ്ങും.

പിന്നീട് 60% ആക്കും. മൂന്നാംഘട്ടത്തിൽ പൂർണ തോതിൽ പുനഃസ്ഥാപിക്കും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച്‌ ആദ്യ വാരമാണു കുവൈത്തിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌. എന്നാൽ വിദേശങ്ങളിൽ കുടുങ്ങിയ സ്വദേശികളെ തിരിച്ചെത്തിക്കാനും രാജ്യത്തുള്ള വിദേശികളെ ഒഴിപ്പിക്കാനുമുള്ള സർവീസുകളും ചരക്കുനീക്കവും തുടരുന്നുണ്ട്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS