• Home
  • News
  • അബുദാബിയില്‍ കായിക പരിശീലനം പുനരാരംഭിക്കാന്‍ അനുമതി

അബുദാബിയില്‍ കായിക പരിശീലനം പുനരാരംഭിക്കാന്‍ അനുമതി

അബുദാബി: ജൂലൈ ഒന്നു മുതല്‍ അബുദാബിയില്‍ കായിക, വിനോദ പരിശീലനം പുനരാരംഭിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമതി നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.  ജിം, ബോഡി ബില്‍ഡിംഗ്, ബില്യാഡ്‌സ്, സ്‌നൂക്കര്‍, യോഗ, ബൗളിംഗ് സെന്റര്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ഫെയസ് മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ചു.            

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS