• Home
  • News
  • സൗദി : ഹൂതികളുടെ മിസൈല്‍ പ്രതിരോധിക്കാന്‍ പ്രത്യേക തരം പെയിന്റടിച്ചാല്‍ മതിയെന്ന

സൗദി : ഹൂതികളുടെ മിസൈല്‍ പ്രതിരോധിക്കാന്‍ പ്രത്യേക തരം പെയിന്റടിച്ചാല്‍ മതിയെന്ന കണ്ടെത്തലിനെതിരെ പരിഹാസവര്‍ഷം

റിയാദ് : ഹൂതികളുടെ മിസൈല്‍ പ്രതിരോധിക്കാന്‍ പ്രത്യേക തരം പെയിന്റടിച്ചാല്‍ മതിയെന്ന സൗദിയുടെ കണ്ടെത്തലിനെതിരെ പരിഹാസവര്‍ഷം.കഴിഞ്ഞ ദിവസം സൗദി ആസ്ഥാനമായ അല്‍ അറബിയ്യ ചാനലാണ് പ്രത്യേക പെയിന്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വയറലായതോടെ സൗദി അധികൃതര്‍ക്ക് കാര്യമായ പരിഹാസ വര്‍ഷമാണ് ജനങ്ങളില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സൗദിയുടെ പ്രതിരോധ ഗവേഷണത്തെ വാനോളം 'പുകഴ്ത്തി' നിരവധി ട്രോളുകള്‍ പ്രത്യക്ഷപെട്ടു. മിസൈലുകളെ പ്രതിരോധിക്കാന്‍ സൗദി ഇനി മുതല്‍ സൗദി സോപ്പ്, ടൂത്ത് പേസ്റ്റ് എന്നിവ അവതരിപ്പിച്ചാലും ആശ്ചര്യപ്പെടാനില്ലെന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.പ്രത്യേക പെയിന്റ് ഉപയോഗിക്കുന്നതോടെ മിസൈലുകള്‍ ലക്ഷ്യം തെറ്റുകയും അതിന്റെ നശീകരണം കുറക്കാന്‍ സാധിക്കുകയും ചെയ്യുമെന്നായിരുന്നു അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ടില്‍ പ്രക്ഷേപണം ചെയ്തത്.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS