• Home
  • News
  • ഒമാനില്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്നും ആയിരക്കണക്കിന് പ്രവാസികളെ പിരിച്ചു വ

ഒമാനില്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്നും ആയിരക്കണക്കിന് പ്രവാസികളെ പിരിച്ചു വിടുന്നു

മസ്‌ക്കറ്റ്: സര്‍ക്കാര്‍ സര്‍വീസുകളില്‍ ആയിരക്കണക്കിന് സ്വദേശികളെ നിയമിക്കാനൊരുങ്ങി ഒമാന്‍. വിദേശികളെ പിരിച്ചുവിട്ടായിരിക്കും നിയമനം നടത്തുക. കൊറോണ വൈറസ് പകര്‍ച്ചവ്യാധിമൂലമുണ്ടായ സാമ്പത്തിക ആഘാതവും എണ്ണവിലയിലുണ്ടായ ഇടിവുമാണ് വിദേശികളെ പിരിച്ചുവിടുന്നതിലേയ്ക്ക് നയിച്ചത്. ഇതിനു വേണ്ടി സിവില്‍ സര്‍വീസ് സെക്ടര്‍ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസുകളിലെ മാറ്റിസ്ഥാപിക്കല്‍ പദ്ധതികളും അനുബന്ധ ചെലവും കമ്മറ്റി പഠിക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികളെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഒരു ടീം രൂപീകരിച്ചിട്ടുണ്ടെന്നും ഒമാനിലെ നാഷണല്‍ സെന്റര്‍ ഫോര്‍ എംപ്ലോയ്മെന്റ് സ്റ്റിയറിംഗ് കമ്മിറ്റി മേധാവി മുഹമ്മദ് ബിന്‍ അഹമ്മദ് പറഞ്ഞു. 

കൊറോണ വൈറസ് മൂലമുണ്ടായ ആഘാതം, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, തന്മൂലം തൊഴിലവസരങ്ങള്‍ മന്ദഗതിയിലാകുന്നത് എന്നിവയ്ക്ക് ബദലായ മാര്‍ഗം കണ്ടെത്തല്‍ അനിവാര്യമാണെന്ന് ഒമാനി ദിനപത്രമായ അല്‍ ഷബീബ അഭിപ്രായപ്പെട്ടു. 

അതേസമയം, 50,000 ത്തിലധികം പ്രവാസികളാണ് ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നത്. ഏകദേശം അഞ്ചു ദശലക്ഷം വരുന്ന ഒമാന്‍ ജനസംഖ്യയില്‍ രണ്ട് ദശലക്ഷം ആളുകള്‍ പ്രവാസികളാണ്.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All