• Home
  • News
  • യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ സ്​​കൂ​ള​ട​ച്ചു, ഇ​ന്നു​ മു​ത​ൽ വേ​

യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ സ്​​കൂ​ള​ട​ച്ചു, ഇ​ന്നു​ മു​ത​ൽ വേ​ന​ല​വ​ധി

അ​ൽ​ഐ​ൻ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി  വി​ദ്യാ​ല​യ​ങ്ങ​ൾ  അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ​ങ്കി​ലും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഇ-​ലേ​ണി​ങ്ങി​ലൂ​ടെ  പ​ഠ​നം തു​ട​രു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ അ​ധ്യ​യ​ന രീ​തി​യി​ൽ​നി​ന്ന് മാ​റി​യു​ള്ള ഓ​ൺ​ലൈ​ൻ പ​ഠ​ന രീ​തി പ​രി​ച​യ​പ്പെ​ടാ​ൻ സ​മ​യ​മെ​ടു​ത്തെ​ങ്കി​ലും ഒ​രു പാ​ദം മു​ഴു​വ​ൻ ഇ-​ലേ​ണി​ങ്​ തു​ട​ർ​ന്ന​തോ​ടെ  അ​വ​ർ ഈ ​രീ​തി​യോ​ട് പൊ​രു​ത്ത​പ്പെ​ട്ടു​ക​​​ഴി​ഞ്ഞു.  ര​ണ്ടു​മാ​സ​ത്തെ മ​ധ്യ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം ആ​ഗ​സ്​​റ്റ്​ 30ന് ​സ്കൂ​ളു​ക​ൾ തു​റ​ക്കും. ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള സ്കൂ​ളു​ക​ൾ​ക്ക്​ ര​ണ്ടാം പാ​ദ​ത്തി​​െൻറ ആ​രം​ഭ​വും യു.​എ.​ഇ പാ​ഠ്യ​പ​ദ്ധ​തി​ക്കു​കീ​ഴി​ലെ സ്കൂ​ളു​ക​ൾ​ക്കും  ഏ​ഷ്യ​ൻ ഇ​ത​ര​പാ​ഠ്യ​പ​ദ്ധ​തി​യി​ലെ സ്കൂ​ളു​ക​ൾ​ക്കും പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​​െൻറ ആ​രം​ഭ​വു​മാ​ണ്ആ​ഗ​സ്​​റ്റ്​ 30.

അ​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​നി​ൽ പ​ഠ​ന-​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മു​ണ്ടാ​കും. കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് അ​തി​വേ​ഗം പ​ഴ​യ​നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന യു.​എ.​ഇ​യി​ൽ ഓ​ഫി​സു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും  പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​തി​നു​പി​ന്നാ​ലെ മ​ധ്യ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്കൂ​ളു​ക​ളി​ൽ  സാ​ധാ​ര​ണ അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്കൂ​ള​ധി​കൃ​ത​രും.  സാ​ധാ​ര​ണ മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത്​ ക​ടു​ത്ത​ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​തേ​ടി നാ​ട്ടി​ൽ​പോ​യി ആ​വോ​ളം  മ​ഴ ആ​സ്വ​ദി​ക്കാ​റു​ള്ള പ​ല​രും ഇ​ക്കു​റി യാ​ത്ര വേ​ണ്ടെ​ന്നു​​വെ​ച്ചി​ട്ടു​ണ്ട്. വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ- ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ൽ കു​റെ​േ​പ​ർ നാ​ട്ടി​ലേ​ക്ക് പോ​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ട്ടി​ലെ​ത്തി​യാ​ലു​ള്ള 28 ദി​വ​സ ക്വാ​റ​ൻ​റീ​നും നാ​ട്ടി​ൽ ചി​ല​രു​ടെ മ​നോ​ഭാ​വ​വും ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം തി​രി​ച്ചെ​ത്ത​ൽ സാ​ധ്യ​മാ​കു​േ​മാ​യെ​ന്ന ആ​ശ​ങ്ക​യും നാ​ട്ടി​ൽ അ​വ​ധി​ക്കാ​ലം വേ​ണ്ടെ​ന്നു​​വെ​ക്കാ​ൻ പ​ല​​രെ​യും പ്രേ​രി​പ്പി​ക്കു​ന്നു.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All