• Home
  • News
  • ഖത്തർ : കംപ്യൂട്ടർ പഠിക്കാം , കോവിഡിനെ തുരത്താം

ഖത്തർ : കംപ്യൂട്ടർ പഠിക്കാം , കോവിഡിനെ തുരത്താം

ദോഹ : ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ ബെറ്റർ കണക്‌ഷൻ പദ്ധതിയുടെ ഭാഗമായി ലേബർ സിറ്റികളിലെ ഐസലേഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന പ്രവാസി തൊഴിലാളികൾക്ക് 400ൽ പരം കംപ്യൂട്ടറുകൾ വിതരണം ചെയ്യും.സർക്കാർ പോർട്ടലായ ഹുക്കുമിയിലൂടെ 5 ഭാഷകളിലായി 15 ലക്ഷത്തോളം വരുന്ന പ്രവാസി തൊഴിലാളികൾക്ക് കോവിഡ്-19നെക്കുറിച്ച് നിലവിൽ ബോധവൽക്കരണം നൽകുന്നുണ്ട്.വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി തൊഴിലാളികൾക്കിടയിൽ കോവിഡ് ബോധവൽക്കരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രവാസി തൊഴിലാളികൾക്ക് കംപ്യൂട്ടർ സാക്ഷരത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2014 മുതലാണ് മന്ത്രാലയം ബെറ്റർ കണക്‌ഷൻ പദ്ധതി നടപ്പാക്കിയത്. ഇതുവരെ 16,79,000 തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.50,000 തൊഴിലാളികൾക്ക് കംപ്യൂട്ടർ പരിശീലനം നൽകി അവർ വഴി മറ്റ് തൊഴിലാളികളെ കംപ്യൂട്ടർ പഠിപ്പിക്കുകയാണ് അടുത്ത ഘട്ടം.ഇതിനായി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ 1,692 കംപ്യൂട്ടർ പഠന ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് സൗജന്യ കംപ്യൂട്ടർ പരിശീലനം നൽകുന്നത്.19,000 കംപ്യൂട്ടറുകളും പഠനത്തിനായി വിതരണം ചെയ്തു കഴിഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All