• Home
  • News
  • ഖത്തർ : 0.2 ശതമാനം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ കൊവിഡ് സ്ഥിരീക

ഖത്തർ : 0.2 ശതമാനം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 350,000ല്‍ അധികം വിദ്യാര്‍ത്ഥികളും 35,000 ല്‍ അധികം അധ്യാപകരും ഉള്ളതില്‍ 0.2 ശതമാനത്തിന് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. 

സെപറ്റംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറന്നതു മുതല്‍ ഏതാനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് രോഗം ബാധിച്ചത് സ്‌കൂളില്‍ നിന്നല്ലെന്ന് സമ്പര്‍ക്ക പട്ടിക പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറിലും ലോകമെമ്പാടുമുള്ള കുട്ടികളില്‍ ഗുരുതരമായ തരത്തില്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും അല്‍ ഖാല്‍ പറഞ്ഞു. ആളുകള്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നതിനനുസരിച്ചാണ് അപകട സാധ്യത കുറയുന്നതെന്നും ഇത് സ്‌കൂളുകള്‍ക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഖത്തറില്‍ കഴിഞ്ഞ നാലാഴ്ച്ചയ്ക്കിടെ കണ്ടെത്തിയ കൊവിഡ് കേസുകളില്‍ 90 ശതമാനവും കുടുംബങ്ങള്‍ക്കിടയിലാണെന്നും ജൂണിന് ശേഷം രാജ്യത്ത് ഇടയ്ക്കിടെ ചെറു തംരഗങ്ങളായി രോഗം തിരിച്ചുവരുന്നുണ്ടെന്നും അല്‍ ഖാല്‍ പറഞ്ഞു.

സാമൂഹിക ഒത്തുചേരലുകളാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണം. സെപ്റ്റംബര്‍ വരെ പോസിറ്റീവ് നിരക്ക് ക്രമേണ കുറഞ്ഞിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ പാലിക്കാത്തതിനാല്‍ ഈ ആഴ്ച രോഗബാധ വീണ്ടും കൂടിവരികയാണന്നും അദ്ദേഹം പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All