ബി അവെയര്‍ ബഹ്റൈന്‍ ആപ്പില്‍ ഇനി മുതല്‍ റാപ്പിഡ് പരിശോധന ഫലം രജിസ്റ്റര്‍ ചെയ്യാം
മനാമ: ബി അവെയര്‍ ബഹ്റൈന്‍ ആപ്പില്‍ ഇനി മുതല്‍ റാപ്പിഡ് പരിശോധന ഫലം രജിസ്റ്റര്‍ ചെയ്യാമെന്ന് ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി(ഐ.ജി.എ) അറിയിച്ചു. ആപ്പ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ റാപ്പിഡ് പരിശോധന ഫലം അപ്ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇത് പിന്നീട് ബന്ധപ്പെട്ട് അതോറിറ്റികള്‍ക്ക് സമര്‍പ്പിക്കുന്നതിന് സഹായകരമാകും.
മൊബൈല്‍ ആപ്പിലെ ഇ സര്‍വീസസ് പട്ടികയില്‍ ‘റിപ്പോര്‍ട്ടിങ് കോവിഡ് -19 ടെസ്റ്റ് റിസള്‍ട്ട്സ്’ എന്ന വിഭാഗം തെരഞ്ഞെടുത്ത് ഐ.ഡി കാര്‍ഡ് നമ്പര്‍ നല്‍കണം. നെഗറ്റീവോ പോസിറ്റീവോ ആയ പരിശോധനാ ഫലത്തിന്റെ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാം. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ നല്കി ഫോട്ടോ സബ്മിറ്റ് ചെയ്യണം. ആരോഗ്യ മന്ത്രാലയത്തില്‍ ഇത് ലഭിച്ചാല്‍ റിപ്പോര്‍ട്ടിന്റെ റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തി എസ്.എം.എസ് സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കും. അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്തയാളെ ബന്ധപ്പെടുകയും ചെയ്യും.
ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായ എല്ലാവരും നിര്‍ബന്ധമായും പരിശോധനാ ഫലം ആപ്പില്‍ സബ്മിറ്റ് ചെയ്യണം. പി.സി.ആര് പരിശോധനക്കുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഇത്. നെഗറ്റീവ് ഫലം ലഭിച്ചവര്‍ക്ക് താല്പര്യമുണ്ടെങ്കില് സബ്മിറ്റ് ചെയ്താല്‍ മതി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.