ഖത്തറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബഹ്റൈന്‍ മനുഷ്യാവകാശ കമ്മീഷൻ മേധാവി രംഗത്ത്
മനാമ: ഖത്തറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതായി ബഹ്റൈന്‍ മനുഷ്യാവകാശ കമീഷന് മേധാവി അമ്മാര്‍ അല്‍ ബന്നായി . വളരെയധികം മനുഷ്യാവകാശ പ്രശ്നങ്ങളാണ് ഖത്തറില്‍ നടന്നു വരുന്നത്. ഇക്കാര്യത്തില്‍ ഖത്തര്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും വളരെയധികം കാര്യങ്ങള്‍ ഒളിച്ചു വക്കുകയാണ്.
കൊവിഡ് ആവിര്‍ഭാവത്തോടെ ചില മനുഷ്യാവകാശ പ്രശനങ്ങള്‍ ദോഹയില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും അവയെല്ലാം ഒളിച്ചുവക്കപ്പെടുകയാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷന് ദോഹയിലെ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തി കാട്ടുന്നത് മാധ്യമങ്ങള്‍ മറച്ചുവക്കുകയാണ് എന്നും അല്‍ ബന്നായി ആരോപിച്ചു. അതേസമയം ഈ വിഷയത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ പ്രതികരണമറിയിച്ചിട്ടില്ല.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.