ഖത്തറിൽ ഇന്ന് 203 പേർക്ക് കോവിഡ്
ദോഹ: രാജ്യത്ത് ഇന്ന് 203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 യാത്രക്കാരോടൊപ്പം 165 പേര് സമ്പര്‍ക്ക രോഗികളാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 146,068 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 132 പേര് രോഗമുക്തി നേടി. ഇതോടെ നിലവില്‍ 142,827 പേര് രാജ്യത്ത് കോവിഡ്മുക്തരായി.
ഇന്ന് 46 പേര് ആശുപത്രിയില്‍ ചികിത്സ നേടിയിട്ടുണ്ട്. ഇതോടെ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ ആകെ എണ്ണം 304 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതോടൊപ്പം ഇന്ന് മാത്രമായി 12,434 പേര് കോവിഡ് പരിശോധനയ്ക്ക് വിധേയമായി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.