യുഎഇയിലെ ചില മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്
ദുബായ് ∙ യുഎഇയിലെ ചില മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക്. അൽ ഐൻ റാക്നയിൽ ഇന്നലെ പുലർച്ചെ .5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ രാത്രിയിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നു.
ആകാശം ഭാഗികമായി മേഘാവൃതം. ചില മേഖലകളിൽ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. വരുംദിവസങ്ങളിൽ ഇതേ താപനില തുടരുമെന്നും വ്യക്തമാക്കി. ഒമാനിലും തണുപ്പുകൂടി. ഹജ്ർ മലനിരകളിലും സമീപ മേഖലകളിലും കഴിഞ്ഞദിവസം താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.