ഒമാനിൽ മലയാളികളുടെ കടകളിൽ മോഷണം
മസ്കത്ത് : മലയാളികളുടേതടക്കം കടകളിൽ മോഷണം. അൽ ഹെയിലിൽ ജനുവരി അഞ്ചിന് മൊബൈൽ ഷോപ് കുത്തിത്തുറന്ന് ഫോൺ, വാച്ച്, പണം, പവർ ബാങ്ക് തുടങ്ങിയവ കവർന്നു. ഏകദേശം 1500 റിയാലിന്റെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. അൽ ഗൂബ്രയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. മൊബൈൽ ഷോപ് ഉൾപ്പെടെ അഞ്ച് കടകളിലാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് രണ്ടിടത്തും മോഷണം നടത്തിയത് ഒരേ ആളുകൾതന്നെയാണെന്ന് ഏതാണ്ട് വ്യക്തമാണ്. പുലർച്ച സമയത്താണ് മോഷ്ടാക്കൾ എത്തുന്നത്. പൂട്ട് അടിച്ചുപൊട്ടിക്കുന്നതടക്കം സി.സി.ടി.വിയിൽ ദൃശ്യമാണ്. രണ്ടിടത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള കടകളിലാണ് കവർച്ച നടന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.