വിമാന ടിക്കറ്റ് റദ്ദാക്കിയതോടെ കുരുക്കിലായി മലയാളികളടക്കം നിരവധി പ്രവാസികൾ
കുവൈത്ത് സിറ്റി: വിമാന ടിക്കറ്റ് റദ്ദാക്കിയതോടെ പ്രതിസന്ധിയിലായി നിരവധി പ്രവാസികള്‍. ഫെബ്രുവരി ആറുവരെ കുവൈത്തിലേക്ക് പ്രതിദിനം 1000 യാത്രക്കാരെ മാത്രം അനുവദിച്ചാല്‍ മതിയെന്ന വ്യോമയാന വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്നാണ് വിമാനക്കമ്പനികള്‍ നിരവധി സര്‍വിസുകള്‍ റദ്ദാക്കുകയും ഓരോ സര്‍വിസിലെയും യാത്രക്കാരുടെ എണ്ണം കുറക്കുകയും ചെയ്തത്. ഇതനുസരിച്ച് വിമാനക്കമ്പനികള്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരെ റദ്ദാക്കിയതായി അറിയിച്ചു. ഇടത്താവളമായി ദുബൈയിലും മറ്റും എത്തിയവരാണ് ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കുന്നത്. അവിടത്തെ താമസ സൗകര്യം ഒഴിവാക്കി നല്കി പെരുവഴിയിലായ ധാരാളം പേരുണ്ട്.
കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി അടുത്ത ദിവസത്തെ വിമാനത്തില്‍ പോകാന്‍ തയാറായി നില്‍ക്കുന്നവര്‍ക്കാണ് വിമാനം റദ്ദാക്കിയതായി സന്ദേശം വന്നത്. അതേതുടര്ന്ന് സ്ത്രീകളടക്കമുള്ള മലയാളി പ്രവാസികള്‍ താമസിക്കുന്ന ഹോട്ടല്‍ റൂം ഒഴിവാക്കിക്കൊടുക്കേണ്ടിവന്നു. പാക്കേജ് പ്രകാരം ഇവരെ കുവൈത്തിലേക്ക് കയറ്റിവിടാന്‍ ബാധ്യസ്ഥരായ ട്രാവല്‍ ഏജന്റ് ഫോണ്‍ എടുക്കുന്നില്ലെന്ന് ദുബൈയിലുള്ള കുവൈത്ത് മലയാളി പ്രവാസിയായ രമേശ് നാരായണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ ഇല്ലെങ്കില്‍ ഇവരുടെ താമസവും ഭക്ഷണവും വരെ പ്രതിസന്ധിയിലാകും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.