• Home
  • News
  • മസീറയിലേക്കുള്ള ഫെറി സർവിസുകൾക്ക് പുതിയ സുരക്ഷ മാർഗനിർദേശങ്ങൾ

മസീറയിലേക്കുള്ള ഫെറി സർവിസുകൾക്ക് പുതിയ സുരക്ഷ മാർഗനിർദേശങ്ങൾ

മ​സ്ക​ത്ത്: ഷ​ന്ന ഹാ​ർ​ബ​റി​നും മ​സീ​റ ദ്വീ​പി​നു​മി​ട​യി​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന ഫെ​റി സ​ർ​വി​സു​ക​ൾ​ക്കാ​യി പു​തി​യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ക​ട​ൽ യാ​ത്രാ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യി ഗ​താ​ഗ​ത, വാ​ർ​ത്താ വി​നി​മ​യ, വി​വ​ര സാങ്കേ​തി​ക മ​ന്ത്രാ​ല​യ​മാ​ണ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്.

ഇ​ത​നു​സ​രി​ച്ച്​ ഇ​ന്ധ​ന​വും ഗ്യാ​സും കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​റ്റു​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഒ​പ്പം ഫെ​റി​യി​ൽ ക​യ​റ്റു​ന്ന​ത്​ നി​രോ​ധി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വ​രു​ന്ന ട്ര​ക്കു​ക​ളും സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം ഫെ​റി​യി​ൽ ക​യ​റ്റു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ളും മ​റ്റ്​ ഹെ​വി വാ​ഹ​ന​ങ്ങ​ളും പ്ര​ത്യേ​ക സ​ർ​വി​സി​ൽ വേ​ണം കൊ​ണ്ടു​പോ​കാ​ൻ. ഈ ​സ​ർ​വി​സി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രെ​യും കൊ​ണ്ടു​പോ​വാ​ൻ പാ​ടി​ല്ല. ഫെ​റി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന കാ​റു​ക​ൾ​ക്കി​ട​യി​ൽ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണം. നി​ല​ത്ത് വ​ര​ച്ചി​രി​ക്കു​ന്ന വ​ര​ക​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തേ​ണ്ട​ത്. അ​നു​വാ​ദം ന​ൽ​കി​യ​തി​ന​പ്പു​റം ഭാ​രം ക​യ​റ്റാ​ൻ പാ​ടി​ല്ല. യാ​ത്ര ആ​രം​ഭി​ച്ച​ത് മു​ത​ൽ ഫെ​റി​യു​ടെ വാ​തി​ലു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്ക​ണം. ഫെ​റി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ കാ​ർ​ഡു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​ക​ണം. വാ​ഹ​ന​ത്തിെൻറ ത​രം, ന​മ്പ​ർ, യാ​ത്രാ നി​ര​ക്ക്, ഫെ​റി ഉ​ട​മ​യു​ടെ ബാ​ധ്യ​ത​ക​ൾ എ​ന്നി​വ കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.

വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​നും ന​ഷ്​​ട പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നും ക​ഴി​വു​ള്ള ഇ​ൻ​ഷു​റ​ൻ​സും ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ല്ലാ അ​വ​സ്ഥ​ക​ളി​ലും ക​ട​ൽ​യാ​ത്ര സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​ൻ ഫെ​റി സ​ർ​വി​സ് ന​ട​ത്തു​ന്ന​വ​ർ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. മേ​ൽ പ​റ​ഞ്ഞ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ബാ​ധ്യ​ത ഹാ​ർ​ബ​ർ സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടേ​താ​ണ്. സ​ർ​ക്കു​ല​റി​ലെ ഉ​ത്ത​ര​വും ലം​ഘി​ക്കു​ന്ന ഫെ​റി ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റിന്റെ ഭാ​ഗ​മാ​യ മ​സീ​റ ദ്വീ​പ് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്​​ട കേ​ന്ദ്ര​മാ​ണ്. ഇ​വി​ടെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഷ​ന്ന ഹാ​ർ​ബ​റി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ സ​ഹി​ത​മാ​ണ് ഫെ​റി​യി​ൽ ക​യ​റു​ന്ന​ത്. ല​ഷ്ക​റ​ക്ക് അ​ടു​ത്തു​ള്ള ഷ​ന്ന ഹാ​ർ​ബ​റി​ൽ​നി​ന്ന് 68.7 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മ​സീ​റ സ്​​ഥി​തി ചെ​യ്യു​ന്ന​ത്. ഫെ​റി​യി​ൽ ഒ​ന്നേ മു​ക്കാ​ൽ മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്താ​ലാ​ണ് മ​സീ​റ​യി​ലെ​ത്താ​നാ​വു​ക. ഈ ​ക​ട​ൽ യാ​ത്ര വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ല്ല അ​നു​ഭ​വ​മാ​ണ്​ ന​ൽ​കു​ന്ന​ത്.

മ​സീ​റ​യി​ലെ ബീ​ച്ചും ന​ല്ല കാ​ലാ​വ​സ്ഥ​യും അ​ട​ക്കം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ക​ങ്ങ​ളു​ണ്ട്. ഒ​മാെൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ചൂ​ട് ഏ​റെ വ​ർ​ധി​ക്കു​ന്ന കാ​ലാ​വ​സ്​​ഥ​യി​ൽ പോ​ലും മ​സീ​റ​യി​ൽ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 35 ഡി​ഗ്രി​യാ​ണ്​ ഇ​വിടെ അ​നു​ഭ​വ​പ്പെ​ടു​ന്ന പ​ര​മാ​വ​ധി ചൂ​ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All