• Home
  • News
  • കോവിഡ് നിയന്ത്രണങ്ങള്‍ അവഗണിക്കുന്നു, ലോക്ക്ഡൗണ്‍ മുന്നറിയിപ്പുമായി സൗദി ആഭ്യന്ത

കോവിഡ് നിയന്ത്രണങ്ങള്‍ അവഗണിക്കുന്നു, ലോക്ക്ഡൗണ്‍ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ് : റമദാന്‍ ആരംഭിച്ചതിനുശേഷം കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ അവഗണിക്കുന്നത് ആശങ്കയുള്ളവാക്കുന്നതാണ്. ഈ പ്രവണതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. ജനങ്ങളുടെ ഈ പെരുമാറ്റം അവസാനിപ്പിക്കുന്നില്ലെങ്കില്‍ നഗരങ്ങള്‍ തെരഞ്ഞെടുത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഹജ്ജ്, ഉംറ മന്ത്രാലയവും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ശല്‍ഹൗബ് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. അതോടൊപ്പം ചില മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ നടപടികളും മുന്‍കരുതല്‍ നടപടികളും ലംഘിക്കുന്നത് തടയാന്‍ മന്ത്രാലയം ഊര്‍ജിത ശ്രമം തുടരുന്നുണ്ട്. സുരക്ഷാ നടപടികളെ കുറിച്ച് തെറ്റായ വിവരങ്ങളും അവ ലംഘിക്കാനുള്ള മാര്‍ഗങ്ങളും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കെതിരെയും നടപടികളുണ്ടാകും. അപകടങ്ങളെ നിസ്സാരവല്‍ക്കരിക്കരുതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയം ആഗ്രഹിക്കുന്നില്ലെന്നും ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ശല്‍ഹൗബ് പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All