• Home
  • News
  • റമദാൻ നോമ്പുകാലത്ത് ഭക്ഷണശാലകളിൽ ഔട്ട്ഡോർ ഡൈനിംഗ്, ഷിഷാ സേവനങ്ങൾ എന്നിവക്ക് നിര

റമദാൻ നോമ്പുകാലത്ത് ഭക്ഷണശാലകളിൽ ഔട്ട്ഡോർ ഡൈനിംഗ്, ഷിഷാ സേവനങ്ങൾ എന്നിവക്ക് നിരോധനം

ദുബായിൽ റമദാൻ നോമ്പുകാലത്ത് ഭക്ഷണശാലകളിൽ ഔട്ട് ഡോർ ഡൈനിംഗ്, ഷിഷാ സേവനങ്ങൾ എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.റമദാനിലെ നോമ്പുകാലത്ത് ഭക്ഷണശാലകളിൽ ഔട്ട്ഡോർ ഡൈനിംഗ് നിരോധിക്കുന്നത് തുടരുകയാണെന്ന് ദുബായ് ഇക്കണോമിയിലെയും ദുബായ് മുനിസിപ്പാലിറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. 
നോമ്പുകാലത്ത് ഔട്ട്ഡോർ ഇരിപ്പിടം അനുവദനീയമല്ല. പതിവ് പോലെ ഭക്ഷണം വിതരണം ചെയ്യുന്നത് തുടരാമെന്നും ദുബായ് എക്കണോമിയിലെ കൊമേഴ്‌സ്യൽ കംപ്ലയിൻസ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സിസിസിപി) മേഖല സിഇഒ മുഹമ്മദ് അലി റാഷെഡ് ലൂത്ത പറഞ്ഞു.
ബീച്ചുകളിലും ടെറസുകളിലും ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകൾ ഉണ്ട്, കൂടാതെ നിരവധി റെസ്റ്റോറന്റുകൾക്ക് പുറത്ത് ഇരിപ്പിടങ്ങളുമുണ്ട്. റമദാനിലെ നോമ്പുകാലത്ത് ഈ റെസ്റ്റോറന്റുകൾക്ക് അവരുടെ മതിലുകൾക്ക് പുറത്ത് – തുറന്ന സ്ഥലത്ത് – ഭക്ഷണം വിളമ്പാൻ അനുവാദമുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ ഈ വെളിപ്പെടുത്തൽ

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All